Thursday , December 12 2019
Breaking News

അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം

ന്യൂഡല്‍ഹി : ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’മെഴുതി മലയാള കവിതയെ ഭാവുകത്വത്തിന്റെ പുതുവഴികളിലേക്കു കൈപിടിച്ച മഹാകവിഅക്കിത്തത്തിന് ജ്ഞാനപീഠം പുരസ്‌കാരം. ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ്
എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ അക്കിത്തം അച്യുതന്‍ നമ്പൂതിരി..
വി.ടി. ഭട്ടതിരിപ്പാടിനൊപ്പം സമുദായ നവീകരണ യജ്ഞത്തില്‍ പങ്കാളിയായ അക്കിത്തം കേരളീയ നവോത്ഥാന ചരിത്രത്തിന്റെ ഭാഗംകൂടിയാണ്. ചെറുകഥകളും ലേഖനങ്ങളും നാടകവും വിവര്‍ത്തനങ്ങളുമടക്കം മലയാളത്തിലെ എണ്ണം പറഞ്ഞ രചനകളുടെ സ്രഷ്ടാവായ അദ്ദേഹത്തിന് 2009 ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2017 ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു.

1926 മാര്‍ച്ച് 18 നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരില്‍ അമേറ്റിക്കര അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയുടെയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായി ജനിച്ചു. ബാല്യത്തില്‍ സംസ്‌കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു.പിന്നീട് ഇംഗ്ലൂഷും കണക്കും തമിഴും പഠിച്ചു. കുമരനെല്ലൂര്‍ സ്‌കൂളിലെ പ്രാഥമിസ വിദ്യാഭ്യാസത്തിനു ശേഷം കോഴിക്കോട് സാമൂതിരി കോളേജില്‍ ഇന്‍ര്‍മീഡിയറ്റിന് ചേര്‍ന്നു. പഠനം തുടരാനായില്ല. ചിത്രകല, സംഗീതം ജ്യോതിഷം എന്നിവയിലായിരുന്നു ആദ്യം താല്‍പര്യം.

എട്ടാം വയസ്സു മുതല്‍ കവിത എഴുതിത്തുടങ്ങി. ഇടശ്ശേരി, വി.ടി. ഭട്ടതിരിപ്പാട്, ഉറൂബ്, നാലപ്പാട്ട് നാരായണമേനോന്‍ തുടങ്ങിയ വലിയ പ്രതിഭകള്‍ക്കൊപ്പം പൊന്നാനിക്കളരിയില്‍ അംഗമായത് അക്കിത്തത്തിലെ കവിയെ ഉണര്‍ത്തി..
ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാകാനും അദ്ദേഹത്തിനു കഴിഞ്ഞു. ഉണ്ണി നമ്പൂതിരിമംഗളോദയം, യോഗക്ഷേമം എന്നിവയില്‍ പത്രപ്രവര്‍ത്തകനായി. ഭാര്യ: ശ്രീദേവി അന്തര്‍ജനം. മക്കള്‍: പാര്‍വതി, ഇന്ദിര,വാസുദേവന്‍, ശ്രീജ, ലീല, നാരായണന്‍. ലോകപ്രശസ്ത ചിത്രകാരന്‍ അക്കിത്തം നാരായണന്‍ സഹോദരനാണ്.

RANDOM NEWS

ദിലീപിന് ബുധനാഴ്ച ദൃശ്യങ്ങള്‍ പരിശോധിക്കാം; പകര്‍പ്പ് കൈമാറാനാകില്ല: വിചാരണക്കോടതി

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് വിഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് കൈമാറാനാകില്ലെന്നു വിചാരണക്കോടതി. എന്നാല്‍ അടുത്ത ബുധനാഴ്ച …