Friday , May 24 2019
Breaking News
Death-Akhlak

അഖ്‌ലഖിന്റെ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചിയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

Death-Akhlakമഥുര: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുവിറച്ചി കൈവശം വെച്ചുവെന്നാരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്ന മുഹമ്മദ് അഖ്‌ലഖിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തത് ആട്ടിറച്ചിയാണെന്ന് ഫോറന്‍സിക്ക് റിപ്പോര്‍ട്ട്. സംഭവത്തേത്തുടര്‍ന്ന് പോലീസ് വീട്ടിലെ ഫ്രിഡ്ജില്‍ നിന്ന് ലഭിച്ച മാംസത്തിന്റെ അവശിഷ്ടം മഥുരയിലെ ലബോറട്ടറിയില്‍ ഫോറന്‍സിക് പരിശോധനക്ക് നല്‍കിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് അത് ആട്ടിറച്ചിയാണെന്ന് തെളിഞ്ഞത്.

പശുവിറച്ചി കഴിച്ചെന്ന് ആരോപിച്ച് കഴിഞ്ഞമാസം 28നായിരുന്നു മുഹമ്മദ് അഹ് ലഖിനെ ജനക്കൂട്ടം കൊലപ്പെടുത്തിയത്. മുഹമ്മദ് കഴിച്ചത് ആട്ടിറച്ചിയാണെന്ന് കുടുംബാംഗങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും ജനക്കൂട്ടം കേള്‍ക്കാന്‍ തയ്യാറായില്ല.

മുഹമ്മദിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരുക്കേറ്റ മകന്‍ ഡാനീഷിന്റെ നില മെച്ചപ്പെട്ടു. ഇപ്പോള്‍ നോയിഡയില്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.

RANDOM NEWS

Narendra-Modi

മോദി തുടരുമെന്ന് നാല് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; കേരളത്തില്‍ യു ഡി എഫ് മുന്നേറ്റം

ന്യൂഡല്‍ഹി: ഇന്ത്യ വീണ്ടും എന്‍.ഡി.എ ഭരിക്കുമെന്ന് നാല് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. എന്‍.ഡി.എ 306 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷം …