Tuesday , July 7 2020
Breaking News

അച്ഛനും അമ്മയും വേര്‍പിരിഞ്ഞ് താമസിക്കുന്നതില്‍ മനംനൊന്ത പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു

ഉദുമ : അച്ഛനും അമ്മയും വേര്‍പിരിഞ്ഞ് താമസിക്കുന്നതില്‍ മനംനൊന്ത പത്താം തരം വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കമ്‌ടെത്തി. ഉദുമ മാങ്ങാട് ആര്യടുക്കം കോളനിയിലെ രാജുവിന്റെയും അനിതയുടെയും മകള്‍ ഗ്രീഷ്മ (15)യെയാണ് ചൊവ്വാഴ്ച വീടിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. ഗ്രീഷ്മയുടെ അമ്മയും അച്ഛനും പിണക്കത്തിലാണ്. ഇതിനാല്‍ അച്ഛന്‍ വേറെയാണ് താമസം. അമ്മക്കൊപ്പമാണ് ഗ്രീഷ്മ ഉള്‍പ്പെടെയുള്ള മക്കള്‍ താമസിക്കുന്നത്. ഇതിനിടെ മാതാപിതാക്കള്‍ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ പോകുന്നുവെന്ന വിവരമറിഞ്ഞത് മുതല്‍ ഗ്രീഷ്മ അസ്വസ്ഥയായിരുന്നു. ഇതാകാം മരണകാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. മേല്‍പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഫോറന്‍സിക് വിദഗ്ധര്‍ മരണം നടന്ന വീട്ടിലെത്തി പരിശോധന നടത്തുകയും പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മുറി അടച്ച് മുദ്രവെക്കുകയും ചെയ്തു. ഗ്രീഷ്മയുടെ അമ്മാവന്റെ പരാതിയില്‍ മേല്‍പറമ്പ് പോലീസ് കേസെടുത്തു. സഹോദരങ്ങള്‍ : രഞ്ജിത്, രാഹുല്‍.

RANDOM NEWS

ഫേസ്ബുക്കില്‍ ആത്മഹത്യാക്കുറിപ്പ് എഴുതിയ ശേഷം വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവചിത്രകാരന്‍ മരിച്ചു

കാഞ്ഞങ്ങാട് : ഫേസ് ബുക്കില്‍ ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ചശേഷം വിഷം കഴിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവ ചിത്രകാരന്‍ നിള അമ്പലത്തറ …