Monday , March 30 2020
Breaking News

അടച്ചിട്ട വീട്ടില്‍ സൂക്ഷിച്ചിരുന്നത് 80 പവന്‍ സ്വര്‍ണം; മോഷണം പോയതു 30 പവന്‍

ബദിയഡുക്ക : അടച്ചിട്ട വീട്ടില്‍ 80 പവന്‍ സ്വര്‍ണം സൂക്ഷിച്ചിരുന്നുവെങ്കിലും മോഷണം പോയതു 30 പവന്‍ മാത്രമാണെന്നു കണ്ടെത്തി. വീട്ടിലുണ്ടായിരുന്ന മുഴുവന്‍ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും നഷ്ടപ്പെട്ടിരിക്കാമെന്നാണു മോഷണവിവരമറിഞ്ഞ വീട്ടുടമ കൊല്‍ക്കത്തയില്‍ നിന്നു പൊലീസിനെ അറിയിച്ചതെങ്കിലും, ഇന്നലെ ഉടമ തിരിച്ചെത്തിയ ശേഷം നടത്തിയ പരിശോധനയില്‍ ബാക്കി സ്വര്‍ണം കണ്ടെത്തി. 29.5 പവനും 30,000 രൂപയുടെ ക്യാമറയും മാത്രമാണു നഷ്ടമായിരിക്കുന്നത്.

വീട്ടിലെ 7 അലമാരകള്‍ മോഷ്ടാക്കള്‍ കുത്തിത്തുറന്നിട്ടുണ്ടെങ്കിലും പെട്ടെന്നു കണ്ണില്‍ പെട്ട ആഭരണങ്ങള്‍ മാത്രമാണ് എടുത്തിട്ടുളളത്. എളുപ്പം ശ്രദ്ധയില്‍ പെടാത്ത തരത്തില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം നഷ്ടമായിട്ടില്ല. അലമാരകളില്‍ നിന്നും മറ്റും വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും അതില്‍ വീട്ടുകാരുടെ വിരലടയാളങ്ങളും ഉണ്ടാകാനിടയുള്ളതിനാല്‍ വിശദ പരിശോധന വേണ്ടി വരും.

ഫാന്‍സി കട നടത്തുന്ന വീട്ടുടമ ശ്രീനിവാസറാവു വെള്ളിയാഴ്ചയാണു കുടുംബസമേതം കൊല്‍ക്കത്തയില്‍ മകളുടെ വീട്ടിലേക്കു പോയത്. ഞായറാഴ്ച രാവിലെ വേലക്കാരനാണു വീടിന്റെ വാതില്‍ പൊളിച്ച നിലയില്‍ കണ്ടത്. രണ്ടു മാസം മുന്‍പു വീട്ടിലേക്കു സിസിടിവി ക്യാമറ വാങ്ങിയിരുന്നെങ്കിലും സ്ഥാപിച്ചിരുന്നില്ല.

RANDOM NEWS

സംസ്ഥാനത്ത് 20 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു ; കാസര്‍കോട്ട് ഏഴുപേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. …