Tuesday , May 26 2020
Breaking News

അതിര്‍ത്തിയില്‍ വാഹനം തടഞ്ഞു : ചികിത്സ ലഭിക്കാതെ ഗൃഹനഥന്‍ മരിച്ചു

കാസര്‍കോട് : ആശുപത്രിയിലേക്ക് പോകുന്നതിനിടെ അതിര്‍ത്തിയില്‍ കര്‍ണാടക പോലീസ് വാഹനം തടഞ്ഞതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ വയോധികന്‍ ചികിത്സ കിട്ടാതെ മരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കോളനിയിലെ അബ്ദുല്‍ഹമീദ് (60) ആണ് മരിച്ചത്. 26 നു രാത്രി ശ്വാസ തടസം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വീട്ടുകാര്‍ കാറിലാണ് മംഗ്‌ളൂരു ആശുപത്രിയില്‍ പോകാന്‍ ശ്രമിച്ചത്.
എന്നാല്‍ തലപ്പാടി അതിര്‍ത്തിയില്‍ വച്ചു കര്‍ണാടക പൊലീസ് തടഞ്ഞു. അത്യാസന്ന നിലയിലുള്ള രോഗിയാണെന്നും മെഡിക്കല്‍
കോളജിലേക്കു പോകുകയാണെന്നു കാറിലുള്ളവര്‍ പറഞ്ഞിട്ടും പൊലീസുകാര്‍ കടത്തിവിട്ടില്ല തുടര്‍ന്നു മംഗല്‍പാടിയിലെ താലൂക്കാശുപത്രിയില്‍ എത്തിച്ചുവെങ്കിലും അത്യാസന്ന നിലയിലായതിനാല്‍ മംഗളൂരുവിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
എന്നാല്‍ മംഗ്‌ളൂരുവിലേക്ക് പോകാനാകാത്തതിനാല്‍ വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് രാത്രിയോടെയാണ് മരിച്ചത്. ഭാര്യ : റുഖിയ. മക്കള്‍ : മുഹമ്മദ് അഷ്‌റഫ്, ഫാത്തിമത്ത് സുനൈന, മുഹമ്മദ് സഫ്വാന്‍, അന്‍വര്‍ സാദത്ത്, താഹിറ സൈനാല്‍. മരുമക്കള്‍ : ഹാരിഫ്, റസാഖ്.

RANDOM NEWS

സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി കോവിഡ് : കാസര്‍കോട്ട് 14 പേര്‍ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് 49 പേര്‍ക്കാണ് ഇന്ന് കോവിഡ്19 സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ …