Wednesday , August 5 2020
Breaking News

അതിശക്തമായ മഴയ്ക്ക് സാധ്യത ; ജില്ലയില്‍ ഓഗസ്റ്റ് 6 വരെ ഓറഞ്ച് അലര്‍ട്ട്

കാസര്‍കോട് : ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ അടുത്ത നാലു ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതു ജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യാറെടുപ്പുകള്‍ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.

ഇതിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ ഓഗസ്റ്റ് 6 വരെ ഓറഞ്ച് അലര്‍ പ്രഖ്യാപിച്ചു. ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

RANDOM NEWS

കോവിഡ് നിയന്ത്രണം ജില്ലയില്‍ അടുത്ത 14 ദിവസം അതിനിര്‍ണ്ണായകം : ജില്ലാകളക്ടര്‍

കാസര്‍കോട് : സമ്പര്‍ക്കം വഴിയുള്ള കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ അടുത്ത 14 ദിവസം അതിനിര്‍ണ്ണായകമായതിനാല്‍ എല്ലാവരും കര്‍ശന …