Thursday , September 19 2019
Breaking News
DGP-Adalath

അദാലത്തില്‍ 64 പരാതികള്‍ പരിഗണിച്ചു

കാസര്‍കോട് : പോലീസ് വകുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സിവില്‍സ്റ്റേഷനിലെ കോണ്‍ഫറന്‍സ് ഹാളില്‍ പരാതി പരിഹാര അദാലത്ത് നടത്തി. അദാലത്തില്‍ 64 പരാതികള്‍ പരിഗണിച്ചു. 81 പരാതികളായിരുന്നു അദാലത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് എ എസ് പി, ഡി ശില്‍പ അഡീഷണല്‍ എസ്പി പിബി പ്രശോഭ,് ഡിവൈഎസ്പിമാരായ പി കെ സുധാകരന്‍, പി.ബാലകൃഷ്ണന്‍ നായര്‍, എം. സുനില്‍കുമാര്‍, എം. അസിനാര്‍, ജയ്‌സണ്‍ എബ്രഹാം, എം. പ്രദീപ് കുമാര്‍ എന്നിവരും ഇന്‍സ്‌പെക്ടര്‍മാരും സബ് ഇന്‍സ്‌പെക്ടര്‍മാരും അദാലത്തില്‍ സംബന്ധിച്ചു. പരമാവധി പരാതികള്‍ തീര്‍പ്പാക്കി. ചിലത് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി.

RANDOM NEWS

Arrested

ബല്‍ത്തങ്ങാടിയില്‍ വീട്ടില്‍ സൂക്ഷിച്ച 51 കിലോ ആനക്കൊമ്പ് പിടിച്ചെടുത്തു; 3 പേര്‍ അറസ്റ്റില്‍

ബല്‍ത്തങ്ങാടി : വീട്ടില്‍ സൂക്ഷിച്ച 51 കിലോ ആനക്കൊമ്പ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു. ബല്‍ത്തങ്ങാടി …