Monday , March 30 2020
Breaking News

അധ്യാപകന്റെ വീട്ടുമുറ്റത്ത് സ്‌ഫോടനം ; ബൈക്ക് കത്തി നശിച്ചു

തൃക്കരിപ്പൂര്‍ : അധ്യാപകന്റെ വീട്ടുമുറ്റത്ത് സ്‌ഫോടനം. തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എ യു പി സ്‌കൂളിലെ അധ്യാപകന്‍ തടിയന്‍കൊഴുവലിലെ പി ദേവസിയുടെ വീട്ടുമുറ്റത്താണ് വെള്ളിയാഴ്ച പുലര്‍ച്ചെ സ്‌ഫോടനമുണ്ടായത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് പൂര്‍ണ്ണമായും കത്തി നശിച്ചു. ശബ്ദംകേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ ബൈക്ക് കത്തിയെരിയുന്നതാണ് കണ്ടത്. പൈപ്പ് വെള്ളം ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. വീടിന്റെ മുന്നിലെ ഹാളിന്റെ ജനല്‍ കത്തി നശിക്കുകയും ചെയ്തു. ഉടന്‍ ചന്തേര പോലീസിനെ വിവരമറിയിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സെ പി സുരേഷ് ബാബു, എസ,് ഐ മെല്‍ബിന്‍ ജോസ് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ബൈക്ക് കത്തിയപ്പോഴാണ് സ്‌ഫോടനമുണ്ടായതെന്നാണ് സൂചന.

RANDOM NEWS

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം ; ജില്ലയില്‍ 18 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട് : ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ ശനിയാഴ്ച മാത്രം 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം – …