Saturday , February 29 2020
Breaking News

അധ്യാപികയുടെ കൊലപാതകം : പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട് : മിയാപദവ് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപിക രൂപശ്രീയെ കൊലപ്പെടുത്തിയ കേസില്‍ റിമാന്റില്‍ കഴിയുന്ന അധ്യാപകനെയും സുഹൃത്തിനെയും കോടതി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. മിയാപദവ് സ്‌കൂളിലെ ചിത്രകലാ അധ്യാപകനായ വെങ്കിട്ടരമണ, നിരഞ്ജന്‍കുമാര്‍ എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി ചൊവ്വാഴ്ച രാവിലെ ക്രൈബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. വെങ്കിട്ടരമണയുമായുള്ള ബന്ധം നിലനില്‍ക്കെ രൂപശ്രീ മറ്റൊരു അധ്യാപകനുമായി അടുപ്പം സ്ഥാപിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ ആഭിചാരക്രിയയും ദുര്‍മന്ത്രവാദവും കൂടി രൂപശ്രീയുടെ കൊലപാതകത്തിന് കാരണമായെന്ന പുതിയ സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. വെങ്കിട്ടരമണ പലസ്ഥലങ്ങളിലും ആഭിചാരക്രിയകള്‍ നടത്തി പണം സമ്പാദിച്ചതിന്റെ തെളിവുകള്‍ ക്രൈംബ്രഞ്ചിന് ലഭിച്ചിരുന്നു. പൂര്‍ണ്ണ നഗ്നാവസ്ഥയിലായിരുന്നു രൂപശ്രീയുടെ മൃതദേഹം പെര്‍വാഡ് കടപ്പുറത്ത് കണ്ടെത്തിയിരുന്നത്.

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …