Saturday , September 26 2020
Breaking News

അധ്യാപികയുടെ മരണം : വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

കാസര്‍കോട് : മഞ്ചേശ്വരത്ത് കുമ്പള കോയിപ്പാടി കടപ്പുറത്ത് മിയാപ്പദവ് സ്‌കൂളിലെ അധ്യാപികയായ രൂപശ്രീ (44) യെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനിതാ കമ്മിഷന്‍ പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മിഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ അറിയിച്ചു. മരണത്തിലെ ദുരൂഹത നീക്കണമെന്നും വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.

RANDOM NEWS

ടാറ്റാ കോവിട് ആശുപത്രി തുറക്കാത്തത് പിണറായി സര്‍ക്കാരിന്റെ വീഴ്ച്ച മൂലം : അഡ്വ. കെ .ശ്രീകാന്ത്

ചട്ടഞ്ചാല്‍: കോവിഡ് രോഗം പടരുന്ന ആരംഭഘട്ടത്തില്‍ തന്നെ ടാറ്റ ഗ്രൂപ്പ് 60 കോടി രൂപ മുതല്‍ മുടക്കി കോവിഡ് ആശുപത്രി …