Saturday , April 4 2020
Breaking News

അധ്യാപികയുടെ കൊലപാതകം : സഹപ്രവര്‍ത്തകനും കാര്‍ ഡ്രൈവറും അറസ്റ്റില്‍

മഞ്ചേശ്വരം : മിയാപദവ് വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ബി.കെ.രൂപശ്രീ (44)യുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ പ്രതികളായ സഹപ്രവര്‍ത്തകനായ ചിത്രകലാ അധ്യാപകനും കാര്‍ ഡ്രൈവറും അറസ്റ്റിലായി. വെങ്കിട്ടരമണ കാരന്തര (50), കാര്‍ ഡ്രൈവര്‍ നിരഞ്ജന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അധ്യാപികയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കടലില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രതിയായ വെങ്കിട്ടരമണനും രൂപശ്രീയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു.

ജനുവരി 16-ന് വൈകുന്നേരത്തോടെയാണ് രൂപശ്രീയെ കാണാതായത്. കാണാതായത്. അന്നേ ദിവസം രാവിലെ സ്‌കൂളിലെത്തിയ രൂപശ്രീ ഉച്ചയോടെ വെങ്കിട്ടരമണക്കൊപ്പം പ്രതിയുടെ വീട്ടിലേക്ക് പോയി. അവിടെ വെച്ച് രൂപശ്രീയെ ബക്കറ്റിലെ വെള്ളിത്തില്‍ തലമുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഡ്രൈവര്‍ നിരഞ്ജനെ വിളിച്ചു വരുത്തി. നിരഞ്ജന്റെ സഹായത്തോടെ വാഹനത്തില്‍ കയറ്റിയ മൃതദേഹം മഞ്ചേശ്വരം നഗരത്തിലൂടെ കൊണ്ടുപോയി കോയിപ്പാടി കടപ്പുറത്ത് ഉപേക്ഷിക്കുകയായിരുന്നു. രൂപശ്രീയെ കാണാതായതോടെ 16നു മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ 18ന് രാവിലെ കോയിപ്പാടി കടപ്പുറത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ രൂപശ്രീ മുങ്ങി മരിച്ചതാണെന്ന് സ്ഥിരീകരിച്ചു. അധ്യാപികയുടെ മൊബൈല്‍ ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വെങ്കിട്ടരമണയിലേക്ക് കേസ് തിരിയാന്‍ കാരണമായത്. രൂപശ്രീയുടെ മുടി അടക്കം കാറില്‍ നിന്ന് ഫോറന്‍സിക് വിദഗ്ധര്‍ കണ്ടെത്തിയിരുന്നു. പ്രതിയെ നേരത്തെ കസ്റ്റഡിയില്‍ എടുത്തെങ്കിലും തെളിവുകളുടെ അഭാവത്തില്‍ പിന്നീട് പോലീസ് വിട്ടയക്കുകയായിരുന്നു.

RANDOM NEWS

തലപ്പാടി അതിര്‍ത്തി പ്രശ്‌നം രമ്യമായി പരിഹരിക്കണം : അഡ്വ. കെ.ശ്രീകാന്ത്

കാസര്‍കോട് : കൊറോണ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി അതിര്‍ത്തി അടച്ചിട്ട സംഭവവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കേരള കര്‍ണാടക …