Thursday , September 20 2018
Breaking News

അന്തരീക്ഷ താപനില ഉയരുന്നു; സുര്യാഘാതം കരുതിയിരിക്കുക

Sunകാസര്‍കോട് : അന്തരീക്ഷത്തിലെ താപനില കൂടിയതോടെ ഉച്ചസമയങ്ങളില്‍ വെയില്‍ കൊളളരുതെന്ന് ഡിഎംഒ അറിയിച്ചു. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ചെയ്യും. ഇത് ശരീരത്തിന്റെ പല നിര്‍ണ്ണായകമായ പ്രവര്‍ത്തനങ്ങളും തകരാറിലാക്കുവാന്‍ സാധ്യതയുണ്ട്. ഇതാണ് സൂര്യാഘാതം എന്നു പൊതു പറയുന്നത്.

നേരിട്ട് വെയില്‍ ഏല്‍ക്കുന്ന കൈകളുടെ പുറംഭാഗം, മുതുക്, മുഖം, കഴുത്തിന്റെ പിന്‍വശം തുടങ്ങിയ ശരീരഭാഗങ്ങളില്‍ സൂര്യതാപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊളളലുമാണ് സാധാരണ ഉണ്ടാകുന്നത്. ചിലര്‍ക്ക് തീപൊളളല്‍ ഏല്‍ക്കുമ്പോള്‍ ഉണ്ടാകുന്നതുപോലെയുളള കുമിളകളും പൊളളലേറ്റ ഭാഗങ്ങളില്‍ കാണാറുണ്ട്. ഇങ്ങനെ ഉണ്ടായാല്‍ ഡോക്ടറെ കണ്ട് ചികിത്സയെടുക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നതും ചെലവഴിക്കുന്നതും ഒഴിവാക്കുക. ത്വക്കിലും ശരീരത്തിലും അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടനെ വെയിലത്ത് നിന്ന് മാറി നില്‍ക്കുക. തണുത്ത വെളളം കൊണ്ട് ശരീരം തുടയ്ക്കുക. കൈകാലുകളും മുഖവും കഴുകുക. ധാരാളം വെളളം കുടിക്കുക. ഇരുചക്ര വാഹന യാത്രക്കാര്‍ ശ്രദ്ധിക്കുക. കട്ടികുറഞ്ഞ വെളുത്തതോ ഇളം നിറത്തിലുളളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. ചൂടു കൂടുതല്‍ ഉളള അവസരങ്ങളില്‍ കഴിവതും വെയിലത്ത് ഇറങ്ങാതിരിക്കുക. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകരുത്

RANDOM NEWS

accident

ഇരുചക്രവാഹനം ബസ്സിനടിയിലായി; യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് കെ.എസ്.ആര്‍.ടി.സി. ബസ്സും ഇരുചക്രവാഹനവും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ് സാരമായി പരിക്കേറ്റ സ്‌കൂട്ടിയാത്രക്കാരന്‍ വെള്ളരിക്കുണ്ടിലെ അനീഷിനെ മംഗളൂരു …