Thursday , September 24 2020
Breaking News

അന്തര്‍സംസ്ഥാന കവര്‍ച്ചാ സംഘത്തിലെ രണ്ടു പേര്‍ റിമാന്റില്‍ ; നാലുപേര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതം

കുമ്പള : അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. പൊയിനാച്ചി ചെറുകരയിലെ എ കെ ഉമ്മര്‍ (32, ഉപ്പനങ്ങാടി അത്തൂര്‍ സ്വദേശി അബ്ദുല്‍ഹമീദ് എന്ന അമ്മി (22) എന്നിവരെയാണ് കുമ്പള സി ഐ രാജിവന്‍ വലിയവളപ്പ്, എസ് ഐ വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലും പോലീസ് സംഘം തന്ത്രപരമായി പിടികൂടിയത്. സംഘത്തിലെ മറ്റു നാലുപേര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.

പകല്‍ റോഡ് ടാറിംഗ് പണിക്ക് ഇറങ്ങി സ്ഥലത്തെ വീടുകള്‍ കണ്ടുവെച്ച് രാത്രിയില്‍ എത്തി കവര്‍ച്ച നടത്തുകയുമാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. രണ്ടുപേര്‍ പിടിയിലായതോടെ ബേക്കല്‍, മേല്‍പറമ്പ്, കുമ്പള, ബദിയഡുക്ക പോലീസ് സ്റ്റേഷന്‍ പരിധികളിലായി നടന്ന ആറു കവര്‍ച്ചാ കേസുകള്‍ക്കാണ് ഇതോടെ തുമ്പായത്.

റോ#് ടാറിംഗ് പ്രവൃത്തി തൊഴിലാളിയാണ് ഉമര്‍. റോഡ് പ്രവൃത്തി നടക്കുന്ന പരിസരത്തുള്ള വീടുകളിലെ വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് സംഘം കവര്‍ച്ച നടത്തുന്നത്. പൊയിനാച്ചി ഞാണിക്കടവിലെ യോഗപരിശീലകന്‍ രതീഷിന്റെ വീട്ടില്‍ നിന്ന് ഏഴായിരം രൂപയും എ ടി എം കാര്‍ഡും രേഖകളും കവര്‍ന്നത് ഉമറും സംഘവുമായിരുന്നു. പൊയിനാച്ചി പറമ്പ് മീത്തല്‍ വടക്കേക്കര വിശ്വനാഥന്റെ വീട്ടില്‍ നിന്ന് പട്ടാപകല്‍ 8500 രൂപയും 35000 രൂപയുടെ ഡിജിറ്റല്‍ ക്യാമറ, മൊബൈല്‍ ഫോണ്‍, ഒരുപവന്‍ സ്വര്‍ണം എന്നിവയാണ് സംഘം കവര്‍ന്നത്. കുമ്പള അനന്തപുരത്തെ ടി വി ഗംഗാധരന്റെ വീട്ടില്‍ നിന്ന് അഞ്ചുപവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. ബദിയഡുക്ക പാത്തടുക്കത്തെ സുഹൈറയും കുടുംബവും താമസിക്കുന്ന വീട്ടില്‍ നിന്ന് 20000 രൂപയും എ ടി എം കാര്‍ഡും രേഖകലും കവര്‍ന്നു.

കവര്‍ച്ച നടന്ന വീടിനു മുന്നില്‍ കൂടി കര്‍ണാടക രജിസ്‌ട്രേഷനുള്ള ബൈക്ക് പോകുന്ന ദൃശ്യം സി സി ടി വി ക്യാമറയില്‍ പതിഞ്ഞതാണ് കേസിനു തുമ്പായത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഈ ബൈക്ക് ഉപയോഗിക്കുന്നത് ഉമറാണെന്ന് തെളിഞ്ഞു. എന്നാല്‍ കവര്‍ച്ച നടത്തിയത് താനാണെന്ന് ഉമര്‍ പോലീസില്‍ സമ്മതിച്ചില്ല. ഇതേ തുടര്‍ന്ന് കുമ്പള സി ഐയുടെ നേതൃത്വത്തിലാണ് പ്രതികള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

RANDOM NEWS

ജില്ലയില്‍ 136 പേര്‍ക്ക് കൂടി കോവിഡ്-19 : സമ്പര്‍ക്കത്തിലൂടെ 128 പേര്‍ക്ക് ; 310 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ ബുധനാഴ്ച (സെപ്തംബര്‍ 23) 136 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം ബാധിച്ച …