Saturday , October 31 2020
Breaking News

അന്തര്‍ സംസ്ഥാന ബസ് യാത്ര പുനരാരംഭിക്കണം: അഡ്വ.കെ.ശ്രീകാന്ത്

ഉദുമ : ലോക്ക് ഡൗണ്‍ സമയത്ത് നിര്‍ത്തലാക്കിയ അന്തര്‍സംസ്ഥാന ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ അഡ്വ. കെ.ശ്രീകാന്ത് ആവശ്യ പ്പെട്ടു. ഉദുമ പരിയാരത്ത് നടന്ന ബിജെപി ഉദുമ പഞ്ചായത്ത് പ്രവര്‍ത്ത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. കര്‍ണ്ണാടകയില്‍ ജോലി ചെയ്യുന്ന കാസറഗോഡ് ജില്ലയിലെ ഉദ്യോഗസ്ഥര്‍. ചികിത്സക്കായി പോകുന്ന രോഗികള്‍, കര്‍ഷകര്‍, വ്യാപാരികള്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ യാത്ര സൗകര്യമില്ലാത്തതു കൊണ്ട് ദുരിതത്തിലാണ്. പിണറായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന അനാവശ്യ നിയന്ത്രണം ജനങ്ങളുടെ ജീവിതം തകര്‍ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് ആരംഭച്ചിലെങ്ങില്‍ ബിജെപി പ്രക്ഷോഭം നടത്താന്‍ നിര്‍ബന്ധിത മാകുമെന്ന് ബിജെപി മുന്നറിയിപ്പ് നല്‍കി.

ബിജെപി ഉദുമ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ വിനായക പ്രസാദ് അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ സി. കുഞ്ഞികണ്ണന്‍ തമ്പാന്‍, പഞ്ചായത്ത് സെക്രട്ടറിമാരായ കെ.വി. പുഷ്പ , മണ്ഡലം കമ്മിറ്റി അംഗം വിശാലാക്ഷന്‍ അമ്പാടി തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ. മധുസൂധനന്‍ സ്വാഗതവും പഞ്ജായത്ത് സെക്രട്ടറി മോഹനന്‍ . ടി. നന്ദിയും പറഞ്ഞു.

RANDOM NEWS

ജില്ലയിലെ അഞ്ച് അതിര്‍ത്തിറോഡുകളില്‍ ആന്റിജന്‍ടെസ്റ്റ് സൗകര്യം ഒരുക്കും

കാസര്‍കോട് : കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് കടക്കുന്നതിനുള്ള 17 അതിര്‍ത്തി റോഡുകളിലെ അഞ്ച് അതിര്‍ത്തികളില്‍ ചെക്‌പോസ്റ്റ് സംവിധാനം സജ്ജീകരിച്ച് …