Sunday , September 27 2020
Breaking News

അന്തര്‍ സംസ്ഥാന യാത്രാ വിലക്കിനെതിരെ അഡ്വ. കെ ശ്രീകാന്ത് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചു

കാസര്‍കോട് : അന്തര്‍സംസ്ഥാന യാത്രാ വിലക്കിനെതിരെ കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗവും ബിജെപി ജില്ലാ പ്രസിഡണ്ടുമായ അഡ്വ. കെ.ശ്രീകാന്ത് ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചു. കേന്ദ്രസര്‍ക്കാരും സംസ്ഥാന ദുരന്ത നിവാരണ സമിതി അധ്യക്ഷനും കൂടിയായ ചീഫ് സെക്രട്ടറി കറി അന്തര്‍സംസ്ഥാന യാത്ര യാതൊരു ഒരു അനുവാദം വേണ്ട എന്ന് ഉത്തരവ് ഇറക്കിയിട്ടും കാസര്‍കോട് ജില്ലയില്‍ അത് നടപ്പിലാക്കാതെ അതെ രാത്രി വിലക്കേര്‍പ്പെടുത്തിയ നടപടിയെ ചോദ്യം ചെയ്താണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കൂടാതെ കര്‍ണാടക റോഡ് മണ്ണിട്ടു ബാരിക്കേഡ് കൊണ്ടും ബ്ലോക്ക് ആക്കിയ നടപടിയെയും ഹര്‍ജിയില്‍ ചോദ്യം ചെയ്തിരിക്കുകയാണ്.

എന്‍മകജെയിലെ രണ്ട് വാര്‍ഡുകളും, ദേലംപാടി പഞ്ചായത്തിലെ നാലു വാര്‍ഡുകളും റോഡ് തടസ്സപ്പെടുത്തിയതുമൂലം തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയാണ്. അണ്‍ലോക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടും റോഡുകള്‍ തുറന്നുകൊടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
റെഗുലര്‍ പാസ് നല്‍കാമെന്ന് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് കേന്ദ്രസംസ്ഥാന നിര്‍ദേശങ്ങള്‍ക്ക് എതിരാണ്. അപ്രായോഗികവും അശാസ്ത്രീയമാണ് എന്ന് കേസില്‍ വാദിക്കുന്നു. ഹര്‍ജി തിങ്കളാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വരും.

RANDOM NEWS

ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് : 207 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ; 78 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (സെപ്റ്റംബര്‍ 26) ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 207 പേര്‍ക്കും …