Thursday , September 24 2020
Breaking News

അന്തസ്സുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ചൊഴിയണം : കാനം കാശിക്കുപോയോ ? ചെന്നിത്തല

തിരുവനന്തപുരം : അന്തസ്സുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുപോലെ നാറിയ ഭരണം കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും ദുര്‍ഗന്ധം കാരണം കേരള ജനതയ്ക്ക് മുന്നോട്ടു പോകാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നേരത്തെ പാര്‍ട്ടി സെക്രട്ടറിയുടെ മകനെ ഇ ഡി വിളിപ്പിച്ചു. ഇപ്പോള്‍ മന്ത്രി പുത്രനെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നു. വരും ദിവസങ്ങളില്‍ മന്ത്രിപുത്രന്‍മാര്‍ക്കും പുത്രിമാര്‍ക്കും എതിരായ ആരോപണങ്ങളായിരിക്കും പുറത്തു വരിക. പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പദ്ധതിയായ ലൈഫ് മിഷനില്‍ കമ്മിഷനടിച്ച സ്വപ്‌ന സുരേഷുമായി മന്ത്രിപുത്രന് എന്താണ് ബന്ധമെന്നുള്ള കാര്യം പുറത്തു വരണമെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയേറെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ കാനം രാജേന്ദ്രന്‍ ഇതേക്കുറിച്ച് പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു. കാനം രാജേന്ദ്രനും സി പി ഐക്കാരും എവിടെയാണ്. കാനം കാശിക്ക് പോയിരിക്കുകയാണോ… ഒരക്ഷരം മിണ്ടുന്നില്ല. എല്ലാ കുറ്റങ്ങളും ചെയ്ത ജലീല്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നത് തങ്ങളറിയാതെ ഈച്ച പോലും പാറില്ലെന്ന് പറഞ്ഞവരെ തോല്‍പ്പിച്ചതാണെന്നാണ്. ഈച്ചപോലും അറിയാതെ കാര്യങ്ങള്‍ ചെയ്യുന്നവരെയാണ് പഠിച്ച കള്ളന്മാര്‍ എന്ന് പറയുന്നത്. നമ്മുടെ നാട്ടില്‍ ധാരാളം കളളന്മാര്‍ ഉണ്ട്. താന്‍ അവരേക്കാള്‍ മിടുക്കനാണെന്ന് ജലീല്‍ തെളിയിച്ചിരിക്കുന്നു.

ഗുരുതരമായ കുറ്റങ്ങളും അഴിമതിയും പ്രോട്ടോക്കോല്‍ ലംഘനവും വെളിയില്‍ വന്നിരിക്കുകയാണ്. അതുകൊണ്ട് മന്ത്രിസഭ രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും ചെന്നിത്തല പറഞ്ഞു. യു ഡി എഫ് പ്രതിഷേധം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതായും സെപ്റ്റംബര്‍ 22ന് യു ഡി എഫ് സെക്രട്ടറിയേറ്റ് പടിക്കലും ജില്ലാ കളക്ടറേറ്റിന്റെ മുന്നില്‍ യു ഡി എഫ് സത്യാഗ്രഹമിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

RANDOM NEWS

ജുവലറി നിക്ഷേപത്തട്ടിപ്പ് : ഖമറുദ്ദിനെതിരെ ചന്തേര പോലീസ് നാല് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

ചെറുവത്തൂര്‍ : ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എം സി ഖമറുദ്ദിന്‍ എം എല്‍ എക്കും ടി കെ …