Saturday , August 15 2020
Breaking News

അപകടത്തില്‍പ്പെട്ട് ലോറിയില്‍ കുടുങ്ങിയ ആളെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

മൊഗ്രാല്‍ പുത്തൂര്‍ : അപകടത്തില്‍പ്പെട്ട് ലോറിയില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. ഹൂഗ്ലിയില്‍നിന്ന് കാസര്‍കോട്ടേക്ക് വന്ന ലോറിയുടെ ഡ്രൈവറായ മഹാരാഷ്ട്ര സ്വദേശി നിസാമുദ്ദിനാണ് (40) അത്ഭുതകരമായി രക്ഷപ്പെട്ടത്.

വ്യാഴാഴ്ച പുലര്‍ച്ചെ 3.30തോടെ മൊഗ്രാല്‍പുത്തൂരിലെ കല്ലങ്കൈയിലാണ് അപകടം നടന്നത്. മഹാരാഷ്ട്രയില്‍നിന്ന് ഉപ്പുമായി വന്ന ലോറിയാണ് ദേശീയപാതയില്‍നിന്ന് ദിശമാറി സമീപത്തെ മരത്തില്‍ ഇടിച്ചുനിന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്ന് സംശയിക്കുന്നു. അപകടത്തില്‍ ലോറിയുടെ ഡ്രൈവര്‍ക്യാബിന്‍ പൂര്‍ണമായും തകര്‍ന്നു.

അഗ്‌നിരക്ഷാസേന പുലര്‍ച്ചെ 5.20തോടെ സ്ഥലത്തെത്തിയപ്പോള്‍ ഡ്രൈവര്‍ നിസാമുദ്ദീന്‍ തകര്‍ന്ന ലോറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ലോറിയുടെ മുന്‍ഭാഗം അറുത്ത് സ്റ്റിയറിങ് മുറിച്ചുമാറ്റിയാണ് കുടുങ്ങിക്കിടന്ന നിസാമുദ്ദീനെ രക്ഷിക്കാനായത്അഗ്‌നിരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിക്കേറ്റ നിസാമുദ്ദീനെ പിന്നീട് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

RANDOM NEWS

രാജ്യം സ്വാതന്ത്യദിനം ആഘോഷിക്കുന്നു : ജില്ലയില്‍ റവന്യുമന്ത്രി പതാക ഉയര്‍ത്തി

കാസര്‍കോട് : രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ജില്ലയില്‍ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് …