Sunday , August 9 2020
Breaking News

അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയ സംഭവം : പ്രതി അറസ്റ്റില്‍

മഞ്ചേശ്വരം : അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും 9.5 കിലോ കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മൊര്‍ത്തണ നച്ചിലപദവിലെ മുഹമ്മദ് ഹുസൈനിനെ (25)യാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി അനൂപ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച മഞ്ചേശ്വരം പോലീസ് പിന്തുടര്‍ന്ന സ്വിഫ്റ്റ് കാര്‍ മൊര്‍ത്തണ ബട്ടിപദവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പോലീസ് എത്തുന്നതിനു മുമ്പ് കാറിലുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു. കാറില്‍ നിന്ന് 9.5 കിലോ കഞ്ചാവും വ്യാജ നമ്പര്‍ പ്ലേറ്റും പിടിച്ചെടുത്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കാറിലുണ്ടായിരുന്ന ഹുസൈനിനെ തിരിച്ചറിഞ്ഞത്. ബുധനാഴ്ച ഉച്ചയോടെ മൊര്‍ത്തണയില്‍ വെച്ചാണ് ഹുസൈനെ അറസ്റ്റ് ചെയ്തത്.

RANDOM NEWS

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 73 പേരില്‍ ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ 70 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ രോഗം ; 33 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (ആഗസ്റ്റ് എട്ട്) ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ …