Sunday , April 5 2020
Breaking News

അപടകസാധ്യതാ മേഖലകളില്‍ ടീ വെന്‍ഡിംഗ്, കോഫിവെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കാന്‍ കൈകോര്‍ക്കാം

കാസര്‍കോട് : ദേശീയ പാത 66, കെ.എസ്.ടി.പി റോഡുകളില്‍ റോഡ് സേഫ്റ്റി കൗണ്‍സില്‍ നിര്‍ദ്ദേശിച്ച 15 അപടകസാധ്യതാ മേഖലകളില്‍ 201618 വര്‍ഷങ്ങളില്‍ 215 റോഡപകടങ്ങളിലായി 58 മരണങ്ങള്‍ സംഭവിച്ചു. മഞ്ചേശ്വരം ഹിദായത്ത് നഗര്‍, ഉദുമ ലളിത് റിസോര്‍ട്ട്, ഐങ്ങോത്ത്, പൊയിനാച്ചി, പാലക്കുന്ന്, കുഞ്ചത്തൂര്‍മാട,ഉപ്പള ഗെയിറ്റ്, പെരിയ ബസാര്‍, ചെറുവത്തൂര്‍, തൃക്കണ്ണാട്, കരുവാച്ചേരി, മംഗല്‍പാടി,ഹൊസങ്കടി വാമഞ്ചൂര്‍, ചെര്‍ക്കള, നീലേശ്വരം എന്നീ സ്ഥലങ്ങളിലാണ് കൂടുതല്‍ അപകടങ്ങള്‍ നടന്നത്. ഈ അപകടങ്ങള്‍ രാത്രികാല യാത്രാവേളകളിലാണ് സംഭവിച്ചത്. ഈ സ്ഥലങ്ങളില്‍ ടീവെന്‍ഡിംഗ്,കോഫിവെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കുന്നതിന് പ്രസ്തുത സ്ഥലങ്ങളിലെ വ്യാപാരി വ്യവസായി ഏകോപന സമിതി കമ്മറ്റികളും, പെട്രോള്‍ പമ്പ് സ്ഥാപനങ്ങള്‍, കുടുംബശ്രീ യുണിറ്റുകള്‍, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവര്‍ ബന്ധപ്പെടണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04994255833,9447726900 ,9400225996.

RANDOM NEWS

അതിര്‍ത്തികളില്‍ 10 കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ തുറന്നു

കാസര്‍കോട് : ജില്ലയില്‍ അതിര്‍ത്തിക്കടുത്ത് സഹകരണ സംഘങ്ങള്‍ കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ ആരംഭിച്ചു.ഇവിടേക്ക് ഭക്ഷ്യ ധാന്യങ്ങള്‍ എത്തി . മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം …