കാസര്‍കോട് : മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും, എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊല ചെയ്ത പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ ക്യാമ്പസ് ഫ്രണ്ട് അറുകൊല രാഷ്ട്രീയത്തിനെതിരെ സിപിഐ(എം) കാസര്‍കോട് ഏരിയ കമ്മിറ്റി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ പ്രതിഷേധ കൂട്ടായ്മ സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റംഗം കെ.വി.കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു. സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗം എം.സുമതി അധ്യക്ഷത വഹിച്ചു. സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗം ടി.കെ.രാജന്, ഏരിയ കമ്മിറ്റി അംഗം എം.രാമന് എന്നിവര്‍ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ ടി.എം.എ.കരീം, എം.കെ.രവീന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.
