Tuesday , July 7 2020
Breaking News

അയല്‍ക്കൂട്ടം അംഗങ്ങള്‍ സ്വരൂപിച്ച 1.25 ലക്ഷം രൂപയുടെ ചെക്ക് ദുരിതാശ്വസ നിധിയിലേക്ക്

ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് കുടുബശ്രീ സി.ഡി.എ സിന്റെ നേതൃത്വത്തില്‍ അയല്‍ക്കൂട്ടം അംഗങ്ങളില്‍ നിന്നും സ്വരൂപിച്ച 1.25 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഓമന രവീന്ദ്രനില്‍ നിന്ന് ചെക്ക് ഏറ്റുവാങ്ങി. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സി.രാമചന്ദ്രന്‍, സെക്രട്ടറി ഇന്‍ചാര്‍ജ് റാഫി .ഇ.തോമസ് എന്നിവര്‍ സംബന്ധിച്ചു.

RANDOM NEWS

സ്വര്‍ണ്ണകള്ളകടത്ത് ; മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രകടനം

കാസര്‍കോട് : സ്വര്‍ണ്ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് നിയോജകമണ്ഡലം കമ്മിറ്റി കാസര്‍ഗോഡ് …