Tuesday , May 26 2020
Breaking News

അവര്‍ക്കൊക്കെ എന്തും ആവാമല്ലോ; കെ. സുരേന്ദ്രനെ വിമര്‍ശിച്ച് കടകംപള്ളി

തിരുവനന്തപുരം: ലോക്ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ വിമര്‍ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അന്ധമായ രാഷ്ട്രീയം കളിക്കുന്ന കെ. സുരേന്ദ്രനൊക്കെ എന്തും ആകാമല്ലോ എന്നാണ് മാധ്യമങ്ങളോട് സംസാരിക്കവേ മന്ത്രി പറഞ്ഞത്.

തിരുവനന്തപുരത്തെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇതിന്റെ ഭാഗമായി തലസ്ഥാന വാസികളില്‍ കൂടുതല്‍ കരുതലും ശ്രദ്ധയും ഉണ്ടാവണം എന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വിവിധ ഭാഗത്തു നിന്നുള്ളവര്‍ വന്നുപൊയ്‌ക്കൊണ്ടിരുന്ന സ്ഥലമാണ്.. അതുകൊണ്ടുതന്നെ നല്ല ജാഗ്രത ഉണ്ടാകേണ്ട സ്ഥലമാണ് തലസ്ഥാന നഗരിയെന്ന് അദ്ദേഹം പറഞ്ഞു.

RANDOM NEWS

രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; സര്‍ക്കാര്‍ നടപടികളോട് സഹകരിക്കണം മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും സര്‍ക്കാര്‍ നടപടികളോട് പൂര്‍ണമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. …