Thursday , October 29 2020
Breaking News

അസീസ് കടപുറത്തിന് ഐ എന്‍ എല്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നല്‍കി

കാസര്‍കോട് : ഇന്ത്യയില്‍ ആദ്യമായി നിലവില്‍ വന്ന കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറായി തെരഞ്ഞെടുക്കപെട്ട ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപുറത്തിന് ഐ എന്‍ എല്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നല്‍കി

പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പോസ്റ്റ് മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ ഐ എന്‍ എല്‍ സമസ്ഥാന സെക്രട്ടറി എം എ ലത്തീഫ് യോഗം ഉദ്ഘാടനം ചെയ്തു ഖലീല്‍ എരിയാല്‍ സ്വഗതവും അശ്രഫ് ബദര്‍ നഗര്‍ നന്ദിയും പറഞ്ഞു
ഹനീഫ് കടപ്പുറം,അബു എരിയാല്‍, ഹമീദ് പടിഞ്ഞാര്‍, റസാഖ് എരിയാല്‍, സാദിഖലി കടപ്പുറം, അന്ത കുളങ്കര, ശംസുദ്ദീന്‍ എരിയാല്‍, ഇന്‍സമാം എരിയാല്‍ തുടങ്ങിയവര്‍ സംസാരിച്ചു
പഞ്ചായത്ത് കമ്മിറ്റി അംഗങ്ങള്‍ വാര്‍ഡ് പ്രസിഡന്റ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

RANDOM NEWS

സ്‌നേഹസന്ദേശമായി ഇന്ന് നബിദിനം; വിശ്വമാനവികതയുടെ പ്രവാചക ഗാഥ

കാസര്‍കോട് : സ്‌നേഹ സന്ദേശമായി വ്യാഴാഴ്ച വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഭാഗമായാണ് ഇസ്ലാം മത …