Thursday , December 12 2019
Breaking News

ആഥിത്യമര്യാദയ്ക്കും കരുതലിനും കാസര്‍കോട് തന്നെ ഒന്നാമത്: പഴയിടം

കാഞ്ഞങ്ങാട് : ആഥിത്യമര്യാദയ്ക്കും സ്‌നേഹത്തിനും കരുതലിനും ഏറ്റവും വലിയ മാതൃകയാണ് കാസര്‍കോട്ടുകാരെന്നെ പാചക രത്‌നം പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു. കാഞ്ഞങ്ങാടു നടന്ന അറുപതാമത് കേരള സ്‌കൂള്‍ കലോത്സവത്തിലെത്തിയവര്‍ക്കായി നാലു ദിവസവും ഭക്ഷണമുണ്ടാക്കി നല്‍കിയ ദിവസങ്ങളെ ജീവിതത്തിന്റെ നല്ല ഓര്‍മ്മകളില്‍ എന്നും കാത്തു സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കലോത്സവത്തിന്റെ സമാപന ദിനത്തില്‍ റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനില്‍ നിന്ന് ആദരം ഏറ്റുവാങ്ങിയ ശേഷം ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി കേരള സ്‌കൂള്‍ കലോത്സവത്തിലെ പാചക കുലപതിയാണ് പഴയിടം മോഹനന്‍ നമ്പൂതിരി. മനസ്സ് നിറഞ്ഞാണ് കാസര്‍കോട് നിന്ന് മടങ്ങുന്നത്. രാത്രി ഏറെ വൈകിയും ഭക്ഷണ പുരയിലെത്തി ഞങ്ങളുടെ ക്ഷേമമന്വേഷിച്ചവര്‍, കരുതലായി കൂടെ നിന്നവര്‍, വീടുകളിലേക്ക് ക്ഷണിച്ച് സഹായം ചെയ്തു തന്നവര്‍ ഇങ്ങനെ എല്ലാ നല്ല മനസ്സുകളെയും എന്നെന്നും എന്റെ പാചക ജീവിതത്തിലെ നല്ല ഓര്‍മ്മകളായി കൂടെക്കരുതുമെന്നും പഴയിടം പറഞ്ഞു

RANDOM NEWS

പൗരത്വ ഭേദഗതി ബില്ലിനെതിരെ എസ് എഫ് ഐയുടെ ഹെഡ്‌പോസ്റ്റോഫീസ് മാര്‍ച്ച്

കാസര്‍കോട് : പൗരത്വ ഭേദഗതി ബില്ലിനെതിരെ എസ് എഫ് ഐ കാസറഗോഡ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാനഗര്‍ ഹെഡ് പോസ്റ്റ് …