Thursday , September 24 2020
Breaking News

ആദായനികുതി ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഇല്ല: പുതിയ സംവിധാനത്തിന് തുടക്കമായി

ന്യൂഡല്‍ഹി : ആദായ നികുതി പിരിക്കല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് പുതിയ പ്രവര്‍ത്തന സംവിധാനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. സുതാര്യ നികുതിപിരിവ്-സത്യസന്ധരെ ആദരിക്കല്‍ എന്ന ഫ്‌ളാറ്റ് ഫോം നിലവില്‍ വരുന്നതോടെ ഈ രംഗത്ത് കൂടുതല്‍ പരിഷ്‌കരണം നടപ്പാവുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കൃത്യമായി നികുതി നല്‍കുന്നവരെ സഹായിക്കാനുള്ള ഫ്‌ളാറ്റ്‌ഫോമാണ് തയ്യാറാക്കിയിട്ടുള്ളത്. നികുതി നടപടി ക്രമങ്ങള്‍ ലളിതമായി ആര്‍ക്കും നല്‍കാവുന്ന തരത്തില്‍ പരിഷ്‌കരിക്കുകയാണ് ചെയ്തിരിക്കുന്നത്.

ഫേസ്സെസ് ഇ-അസസ്‌മെന്റും ഇതോടൊപ്പം നിലവില്‍ വന്നു. ഉദ്യോഗസ്ഥരുമായി നേരിട്ട് ഇടപെടാതെയുള്ള സംവിധാനമാണിത്. നിലവില്‍ അതാത് ജില്ലകളിലുള്ള ഉദ്യോഗസ്ഥരെയാണ് ഇതിന് നിയോഗിച്ചിരുന്നത്. ഇതൊഴിവാക്കി പൂര്‍ണമായും കംപ്യൂട്ടര്‍ അല്‍ഗൊരിതം ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തനം. ഫേസ്സെസ് അപ്പീല്‍ സംവിധാനം സെപ്റ്റംബര്‍ 25ഓടെ നിലവില്‍ വരും.

നികുതിദായകരുമായി അനഭിമതമായ ഇടപെടലുകള്‍ക്കുള്ള സാഹചര്യം ഇതില്‍ നിന്ന് ഒഴിവാകും.

RANDOM NEWS

ജുവലറി നിക്ഷേപത്തട്ടിപ്പ് : ഖമറുദ്ദിനെതിരെ ചന്തേര പോലീസ് നാല് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

ചെറുവത്തൂര്‍ : ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എം സി ഖമറുദ്ദിന്‍ എം എല്‍ എക്കും ടി കെ …