Thursday , September 24 2020
Breaking News

ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഡല്‍ഹി ഗുരുഗ്രാമിലെ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. അതേസമയം വലിയ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ഷാ വ്യക്തമാക്കി.

പ്രാഥമിക രോഗലക്ഷണങ്ങള്‍ കാണിച്ചോള്‍ തന്നെ ടെസ്റ്റിനു വിധേയനായിരുന്നു. തുടര്‍ന്നാണ് കോവിഡ് ഫലം പോസ്റ്റീവാണെന്ന് കണ്ടെത്തിയത്. ആരോഗ്യ സ്ഥിതി ഭേദപ്പെട്ട നിലയിലാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ തോനും ദിവസങ്ങളില്‍ അമിത് ഷായുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് സ്വയം നിരീക്ഷണത്തില്‍ പോകാനും ആവശ്യമെങ്കില്‍ പരിശോധന നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

RANDOM NEWS

ചെമ്പരിക്കയിലും പട്ടിയുടെ ആക്രമണം : 3 പേര്‍ ആശുപത്രിയില്‍

കാസര്‍കോട്: ഭ്രാന്തിന്റെ ലക്ഷണം കാണിക്കുന്ന പട്ടിയുടെ ആക്രമണം കാസര്‍കോട്ട് തുടരുന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് പേരെ കടിച്ച അതേ നായ …