Wednesday , May 22 2019
Breaking News
--------

ആരോഗ്യവും സൗഹൃദവുമായി കാസറകോട് കാരത്തണ്‍

കാസര്‍കോട് : ആരോഗ്യവും സൗഹൃദവും എന്ന സന്ദേശവുമായി ഗുഡ്‌മോണിങ് കാസര്‍കോട് സംഘടിപ്പിച്ച നാലാമത് കാസര്‍കോട് മാരത്തണില്‍ വലിയ പങ്കാളിത്തം. തെറ്റായ ജീവിതശൈലി കാരണമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പ്രതിധിയുണ്ടാക്കാന്‍ വ്യായാമത്തിലൂടെ സാധിക്കുമെന്ന ബോധവല്‍ക്കരണവും ജാതിമത ദേദമില്ലാതെ മതേതര സൗഹാര്‍ദ കൂട്ടായ്മകള്‍ വര്‍ധിപ്പിക്കലും ലക്ഷ്യമിട്ടുള്ള മാരത്തണ്‍ കാസര്‍കോട് ജനത നെഞ്ചേറ്റി. കേരളത്തിലെ പ്രമുഖതാരങ്ങള്‍ അണിനിരന്ന മാരത്തണിലും മിനി മാരത്തണിലുമായി നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. മൊഗ്രാല്‍പുത്തൂര്‍ കടവില്‍ നിന്നാരംഭിച്ച പത്തര കിലോ മീറ്റര്‍ മാരത്തണ്‍ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ അവസാനിച്ചു. നൂറോളം കായിക താരങ്ങള്‍ പങ്കെടുത്തു. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മംഗളൂരു കാസര്‍കോട് ദേശീയപാതയിലൂടെയുള്ള ലോങ് മാരത്തണ്‍ പുതിയ അനുഭവമായി. ആദ്യമായാണ് കാസര്‍കോട് പത്തര കിലോമീറ്റര്‍ മാരത്തണ്‍ സംഘടിപ്പിച്ചത്. പാതയോരങ്ങളില്‍ കുടിവെള്ളവുമായി വിവിധ ക്ലബ് പ്രവര്‍ത്തകര്‍ കാത്തുനിന്നു.
താളിപ്പടുപ്പ് മൈതാനിയില്‍ നിന്ന് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലേക്ക് നടന്ന മിനി മാരത്തണ്‍ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ത്ബാബു, ജില്ലാ പൊലീസ് മേധാവി ജയിംസ്‌ജോസഫ് എന്നിവര്‍ ഫ്‌ളാഗ്ഓഫ് ചെയ്തു. കാസര്‍കോട് പ്രദര്‍ശനം നടക്കുന്ന ബോംബെ സര്‍ക്കസിലെ അഭ്യാസികള്‍ പങ്കെടുത്തത് ആവേശമായി. സര്‍ക്കസിലെ ചൈനീസ് വംശജയായ സീത്തു സംസാരിച്ചു. മുഹമ്മദ് ഹാഷിം സ്വാഗതം പറഞ്ഞു. ഓടുന്നതിന് മുന്നോടിയായി നടന്ന ജൂംബഡാന്‍സില്‍ എല്ലാവരും പങ്കാളികളായി. മിനി മാരത്തണില്‍ നാട്ടുകാര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തത് കാസര്‍കോട് നഗരത്തെ ആരവത്തിയാക്കി. പാതയോരങ്ങളില്‍ ഓടുന്നവരെ കാണാന്‍ ആളുകള്‍ കൂടിനിന്നു.
വിദ്യാനഗര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സമ്മാനദാനം മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ഹാരിസ് ചൂരി അധ്യക്ഷനായി. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ ശ്രീകാന്ത്, ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. പി വി ജയരാജന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഹബീബ് റഹ്മാന്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് ടി എ ഷാഫി, ഡോ. ഉഷ മേനോന്‍, ഡോ. നബീസ, ജിഎസ്ടി ഡെപ്യൂട്ടി കമീഷണര്‍ ജയരാജന്‍, മുജീബ് അഹമ്മദ് എന്നിവര്‍ സംസാരിച്ചു. വിദ്യാനഗറിലെ ചന്ദ്രന്‍, ഫുട്‌ബോളില്‍ ഐ ലീഗ് കളിക്കുന്ന മംഗളൂരു എഫ്‌സിയുടെ അണ്ടര്‍ 14 ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച കാസര്‍കോട് നിന്നുള്ള മുഹമ്മദ് ഷഫ സിദാന്‍, ദന്‍വിന്‍, മുഹമ്മദ് അഷ്ഫാഖ്, വി വരുണ്‍ പ്രസാദ് എന്നിവരെ ആദരിച്ചു. എ വി പവിത്രന്‍ സ്വാഗതവും ബാലന്‍ ചെന്നിക്കര നന്ദിയും പറഞ്ഞു.

RANDOM NEWS

periya-Murder

പെരിയ ഇരട്ടക്കൊല: പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 28ലേക്ക് മാറ്റി

കൊച്ചി ; പെരിയ ഇരട്ടക്കൊലപാതക കേസില്‍ പോലീസിന് വിമര്‍ശനവുമായി ഹൈക്കോടതി. കേസിലെ റിമാന്റ് റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് പരാമര്‍ശിക്കാത്തത് എന്തുകൊണ്ടെന്ന് …