Tuesday , May 26 2020
Breaking News

ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി തിങ്കളാഴ്ച മുതല്‍ ബസ് സര്‍വീസ്

കാസര്‍കോട് : കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യാത്ര ചെയ്യുന്നതിന് വേണ്ടി കെ എസ് ആര്‍ ടി സി തിങ്കളാഴ്ച(30.03.2020) മുതല്‍ രണ്ട് സര്‍വീസുകള്‍ നടത്തും. പയ്യന്നൂരില്‍ നിന്നും കാസര്‍കോട് നിന്നുമാണ് ബസ് പുറപ്പെടുക.

കാസര്‍കോട് കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്ന് രാവിലെ 6.45 ന് പുറപ്പെടുന്ന ബസ് രാവിലെ 7.15ന് മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ എത്തും. രാവിലെ എട്ടിന് കാസറര്‍കോട് ജനറല്‍ ആശുപത്രിയിലും ഒമ്പത് മണിക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും 9.30ന് നീലേശ്വരം താലൂക്ക് ആശുപത്രിയിലുമെത്തും. വൈകീട്ട് അഞ്ചിന് തിരിച്ച് നീലേശ്വരം താലൂക്ക് ആശുപത്രി, 5.30ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, 6.30ന് കാസര്‍കോട് ജനറല്‍ ആശുപത്രി വരെ സര്‍വീസ് നടത്തും.
പയ്യന്നൂര്‍ ഡിപ്പോയില്‍ രാവിലെ 7.30 ന് പുറപ്പെടുന്ന ബസ് 8.30 ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും 9.30 ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പത്തിന് മംഗല്‍പാടി താലൂക്ക് ആശുപത്രിയിലുമെത്തും. മംഗല്‍പാടി താലൂക്കാശുപത്രിയില്‍ നിന്ന് വൈകീട്ട് അഞ്ചിന് തിരിക്കുന്ന ബസ് 5.30 ന് ജനറല്‍ ആശുപത്രി, 6.30ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, 7.30ന് പയ്യന്നൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലും കാസര്‍കോട് കെ എസ് ആര്‍ ടി സി ഡിപ്പോ മാനേജര്‍ അറിയിച്ചു.

RANDOM NEWS

കാസര്‍കോടിന് വികസന കുതിപ്പ് : സംസ്ഥാന സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്

കാസര്‍കോട് : സംസ്ഥാന സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ജില്ലയില്‍ സമഗ്രമായ വികസനത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഊന്നല്‍ നല്‍കിയത്. ജില്ലയുടെ തീരാ …