Tuesday , February 18 2020
Breaking News

ആര്‍എസ്എസുകാരനെ കുത്തിയ കേസ്: 6 എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പൗരത്വ നിയമത്തെ അനുകൂലിച്ചുള്ള ബിജെപി പ്രകടനത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വരുണ്‍ ഭൂപാളത്തിനെ (31) കുത്തിയ കേസില്‍ 6 എസ്ഡിപിഐ (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ) പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മുഹമ്മദ് ഇഷാന്‍ (33), സയദ് അക്ബര്‍ (46), സിദ്ദിഖ് (30), അക്ബര്‍ ബാഷ (27) സനാവുല്ല പാഷ (28), സാദിഖുല്‍ അമീന്‍ (39) എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ, പ്രഭാഷകന്‍ ചക്രവര്‍ത്തി സുളിബെലെ തുട
ങ്ങിയ ഹിന്ദു നേതാക്കളെ വധിക്കുകയായിരുന്നു ഇവരുടെ യഥാര്‍ഥ ലക്ഷ്യമെന്നും ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ ഭാസ്‌കര്‍ റാവു പറഞ്ഞു. തുടരന്വേഷണം തീവ്രവാദ വിരുദ്ധ സേന നടത്തും.

RANDOM NEWS

ഉര്‍ദുഗാന്റെ പരാമര്‍ശം: ആഭ്യന്തര കാര്യങ്ങളില്‍ തലയിടേണ്ടതില്ലെന്ന് തുര്‍ക്കിയോട് ഇന്ത്യ

ന്യൂഡല്‍ഹി: ആഭ്യന്തര കാര്യങ്ങളില്‍ തലയിടേണ്ടതില്ലെന്ന് തുര്‍ക്കിയോട് ഇന്ത്യ. പാകിസ്താന്‍ സന്ദര്‍ശനത്തിനിടെ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ ജമ്മു കശ്മീരുമായി …