Monday , March 30 2020
Breaking News

ഇന്ത്യക്കാരനായ ഒരു മുസ്ലിം പൗരനെയും ഇവിടെനിന്ന് പുറത്താക്കാന്‍ പറ്റില്ല -ടി.പി.സെന്‍കുമാര്‍

കാഞ്ഞങ്ങാട്: ഹിന്ദുമതത്തില്‍പ്പെട്ട ഒരാള്‍ക്ക് എന്തൊക്കെ അവകാശങ്ങളുണ്ടോ സമാനമായ അവകാശങ്ങള്‍ ഇതര മതക്കാര്‍ക്കുമുണ്ടെന്നും ആരെങ്കിലും തെറ്റിദ്ധരിപ്പിക്കാന്‍ വന്നാല്‍ അത് ചൂഷണംചെയ്യാന്‍ വേണ്ടി മാത്രമാണെന്ന് തിരിച്ചറിയണമെന്നും മുന്‍ ഡി.ജി.പി. ടി.പി.സെന്‍കുമാര്‍ പറഞ്ഞു. പൗരത്വനിയമ ഭേദഗതി ആരുടെയും പൗരത്വം നിഷേധിക്കാനല്ലെന്ന സന്ദേശമുയര്‍ത്തി കാഞ്ഞങ്ങാട്ട് നടന്ന ജനജാഗ്രതാ സദസ്സ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം..

ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് ഇന്ത്യക്കാരനായ ഒരു മുസ്ലിം പൗരനെയും ഇവിടെനിന്ന് പുറത്താക്കാന്‍ പറ്റില്ല. എത്രവലിയ തെറ്റുചെയ്യുന്ന ആളെ പോലും ഇവിടെ ശിക്ഷിക്കാന്‍ മാത്രമാണ് ഭരണഘടന അധികാരം നല്‍കുന്നത്. അല്ലാതെ ആരെയും പുറത്താക്കാന്‍ പറ്റില്ല. ഒരാള്‍ സ്വയം ഇവിടുത്തെ പൗരത്വം വേണ്ടെന്ന് തീരുമാനിക്കണം. എന്നിട്ട് വേറെ ഏതെ
ങ്കിലും രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കണം. അതല്ലാതെ മറ്റൊരുതരത്തിലും ഇവിടുത്തെ പൗരത്വം ഇല്ലാതാകില്ല.

സി.പി.എമ്മും കോണ്‍ഗ്രസും വോട്ടിനുവേണ്ടി മുസ്ലിം കുടുംബങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. ആധാറും. ആധാരവും തമ്മില്‍ ബന്ധിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതു പൂര്‍ണമാകുമ്പോള്‍ നേതാക്കളുണ്ടാക്കിയ കോടികളുടെ കണക്ക് സി.പി.എമ്മിന്റെ അണികള്‍ക്ക് ബോധ്യപ്പെടും. ജാതി ചിന്ത മാറ്റിവെച്ച് കേരളത്തിലെ ഹിന്ദുക്കള്‍ ഒരുമിച്ചുനിന്നാല്‍ എല്ലാ നേതാക്കളും വോട്ടിനുവേണ്ടി കാലുപിടിക്കാന്‍ വരുന്നത് കാണാമെന്നും സെന്‍കുമാര്‍ പറഞ്ഞു.
ദാമോദരന്‍ ആര്‍ക്കിടെക്റ്റ് അധ്യക്ഷതവഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്ത്, ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, സ്വാമി പ്രേമാനന്ദ, കൃഷ്ണന്‍ ഏച്ചിക്കാനം എന്നിവര്‍ സംസാരിച്ചു.

RANDOM NEWS

സംസ്ഥാനത്ത് 20 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു ; കാസര്‍കോട്ട് ഏഴുപേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. …