Sunday , August 9 2020
Breaking News

ഇന്ത്യന്‍ ഭരണഘടന ഇന്ത്യന്‍ ഭരണഘടന ആര്‍.എസ്.എസ്. പടച്ചുണ്ടാക്കിയതല്ലെന്ന് ദീപിക സിന്ന രജാലത്ത്

ബദിയടുക്ക: ഇന്ത്യന്‍സംസ്‌കാരവും ഭരണഘടനയും പ്രധാനമന്ത്രിയും അമിത്ഷായും ആര്‍.എസ്.എസും പടച്ചുണ്ടാക്കിയതല്ലെന്ന് ഓര്‍ക്കണമെന്ന് പ്രമുഖ അഭിഭാഷക ദീപിക സിന്ന രജാലത്ത് പറഞ്ഞു. മതേതരത്വവും മതനിരപേക്ഷതയും നിലകൊള്ളുന്ന ഇന്ത്യന്‍ മണ്ണില്‍നിന്ന് പൗരത്വഭേദഗതിയിലൂടെ പാവപ്പെട്ട ജനങ്ങളെ പുറത്താക്കാനുള്ള നീക്കം
നടത്തുന്നവര്‍ക്ക് ജനാധിപത്യമാര്‍ഗത്തിലൂടെ മറുപടി നല്‍കുമെന്നും അവര്‍ പറഞ്ഞു. പൗരത്വസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ബദിയഡുക്കയില്‍ നടത്തിയ ബഹുജനറാലിയിലും മഹാസംഗമത്തിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. റാലിക്കിടെ കുഴഞ്ഞുവീണ് മരിച്ച ബിര്‍മിനടുക്കയിലെ ഇഖ്ബാലിനും പൗരത്വനിയമഭേദഗതിക്കെതിരേ
നടത്തിയ പ്രക്ഷോഭങ്ങള്‍ക്കിടെ കൊല്ലപ്പെട്ടവര്‍ക്കും വേണ്ടി മൗനപ്രാര്‍ഥനയോടെയാണ് പ്രസംഗം തുടങ്ങിയത്.

ബോളുക്കട്ട ഗ്രൗണ്ടില്‍നിന്ന് ഇന്ത്യന്‍പതാകയും പ്ലേകാര്‍ഡുകളുമേന്തി സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ അണിനിരന്ന റാലി ടൗണ്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. സമാപനസമ്മേളനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്ഘാടനംചെയ്തു. തിരുപതികുമാര്‍ ഭട്ട് അധ്യക്ഷനായിരുന്നു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ., ബദിയഡുക്ക
പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍.കൃഷ്ണ ഭട്ട്, മാഹിന്‍ കേളോട്ട്, ബാലകൃഷ്ണന്‍ പെരിയ, കെ.ജഗനാഥ ഷെട്ടി, ജെ.എസ്.സോമശേഖര, സി.എ.സുബൈര്‍, ഫാ. മാത്യു സാമുവല്‍, യു.എം.അബ്ദുറഹ്മാന്‍ മുസ്ല്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

RANDOM NEWS

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 73 പേരില്‍ ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ 70 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ രോഗം ; 33 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (ആഗസ്റ്റ് എട്ട്) ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ …