Monday , June 25 2018
Breaking News
Football

ഇന്ത്യയുടെ ലോകകപ്പ് തുടക്കം മൂന്ന് ഗോള്‍ തോല്‍വിയോടെ

ന്യൂഡല്‍ഹി: ഇതൊരു ചരിത്രമായിരുന്നു. സ്വപ്നനിമിഷമായിരുന്നു. പക്ഷേ, അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയുടെ തുടക്കം നിരാശയോടെയായിപ്പോയി. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ കരുത്തരായ യു. എസിനോട് മടക്കമില്ലാത്ത മൂന്ന് ഗോളിനായിരുന്നു ചരിത്രത്തില്‍ ആദ്യമായി ഒരു ലോകകപ്പില്‍ പന്തു തട്ടുന്ന ഇന്ത്യയുടെ തോല്‍വി. പകുതി സമയത്ത് ഒരു ഗോളിന് പിന്നിലായിരുന്നു ഇന്ത്യ.

മുപ്പതാം മിനറ്റില്‍ ഒരു പെനാല്‍റ്റിയിലൂടെ സാര്‍ജന്റാണ് ഇന്ത്യയ്ക്ക് ആദ്യ പ്രഹരമേല്‍പിച്ചത്. 51ാം മിനിറ്റില്‍ ഡര്‍ക്കിന്‍ ലീഡ് ഇരട്ടിയാക്കി. 84ാം മിനിറ്റില്‍ ഒരു പ്രത്യാക്രമണത്തിലൂടെ കാര്‍ലെട്ടണ്‍ പട്ടിക തികയ്ക്കുകയും ചെയ്തു.

30ാം മിനിറ്റില്‍ ബോക്‌സില്‍ ജിതേന്ദ്ര സിങ്ങ് വരുത്തിയ ഫൗളാണ് പെനാല്‍റ്റിയിലേക്ക് നയിച്ചത്. ലക്ഷ്യം കാണുന്നതില്‍ ജോഷ് സെര്‍ജെന്റിന് പിഴച്ചില്ല.
ഇന്ത്യന്‍ ടീം: ധീരജ് മൊയരാങ്‌തെം (ഗോളി), ജിതേന്ദര്‍ സിങ്, അന്‍വര്‍ അലി, സഞ്ജീവ് സ്റ്റാലിന്‍, സുരേഷ് വാഗ്ജാം, നിന്‍തോയിങാന്‍ബ മീതെയ്, അമര്‍ജരത് കിയാം, അങ്കിത് ജാദവ്, അഭിജിത് സര്‍ക്കാര്‍, കോമള്‍ തട്ടാല്‍, രാഹുല്‍.

RANDOM NEWS

TRAFFIC

ഗതാഗതക്കുരുക്കഴിക്കാന്‍ നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ട്രാഫിക് പരിഷ്‌കാരം

കാഞ്ഞങ്ങാട്: ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന കാഞ്ഞങ്ങാട് നഗരത്തില്‍ കുരുക്കഴിക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ട്രാഫിക് പരിഷ്‌കാരം ഏര്‍പ്പെടുത്തി. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി കെ സുധാകരന്റെ …