കൊല്‍ക്കത്ത: വെള്ള പന്തില്‍ മാത്രമല്ല, പിങ്കിലും ഇന്ത്യയുടെ അശ്വമേധത്തിന് കടിഞ്ഞാണില്ല. പകലും രാത്രിയുമായി നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒരിന്നി
ങ്സിനും 46 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം. അഞ്ച് ദിവസത്തെ ടെസ്റ്റിന് രണ്ട് ദിവസം കൂടി ശേഷിക്കെയാണ് ഇന്ത്യ മറ്റൊരു ഇന്നിങ്സ് ജയം സ്വന്തമാക്കിയത്. ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ഇന്നിങ്സ് ജയമാണിത്. ഇതൊരു ലോക റെക്കോഡാണ്.
241 റണ്‍സ് ഒന്നാമിന്നിങ്സ് ലീഡില്‍ രണ്ടാമിന്നിങ്സില്‍ കളിയാരംഭിച്ച ബംഗ്ലാദേശ് 41.1 ഓവറില്‍ 195 റണ്‍സിനാണ് ഓള്‍ഔട്ടായത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന്106 റണ്‍സ് മാത്രമായിരുന്നു ഒന്നാമിന്നിങ്സില്‍ നേടാനായത്. ഇന്ത്യ ഒന്നാമിന്നിങ്സില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തു.
32.3 ഓവറില്‍ ആറിന് 152 റണ്‍സ് എന്ന തലേദിവസത്തെ സ്കോറില്‍ കളിയാരംഭിച്ച ബംഗ്ലാദേശിന് ഒന്‍പത് ഓവര്‍ കൂടി മാത്രമാണ് ബാറ്റ് ചെയ്യാനായത്. എബദോത്ത് ഹൊസൈന്‍ (0), മുഷ്ഫിഖുര്‍ റഹീം (74), അല്‍ അമിന്‍ ഹൊസൈന്‍ (21) എന്നിവരാണ് മൂന്നാം ദിനം പുറത്തായ ബാറ്റ്സ്മാന്മാര്.vരണ്ടിന്നിങ്സിലുമായി ഒമ്പത് വിക്കറ്റെടുത്ത ഇഷാന്ത് ശര്‍മ്മയാണ് രണ്ടാം ടെസ്റ്റിലേയും പരമ്പരയിലേയും താരം. രണ്ടാം ഇന്നിങ്സില്‍ ഇഷാന്ത് നാല് വിക്കറ്റ് വീക്കറ്റ് വീഴ്ത്തിയപ്പോള്‍ ഉമേഷ് യാദവ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഇതോടെ രണ്ടു ടെസ്റ്റുകളടങ്ങിയ ബംഗ്ലാദേശിനെതിരായ പരമ്പരയും ഇന്ത്യ നേടി..ഇന്ത്യയുടെ തുടര്‍ച്ചയായ അഞ്ചാം ടെസ്റ്റ് പരമ്പര വിജയം, ഇന്ത്യന്‍ മണ്ണില്‍ തുടര്‍ച്ചയായ 12ാം ടെസ്റ്റ് പരമ്പര വിജയം എന്നീ റെക്കോഡുകളും കോലിയും സംഘവും പിന്നിട്ടു.