Monday , July 22 2019
Breaking News
India

ഇന്ത്യ അഫ്ഗാനിസ്ഥാനെ കീഴടക്കി

സതാംപ്ടന്‍ ; കളത്തില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെ കീഴടക്കി, അഫ്ഗാനിസ്ഥാന്‍ ആരാധക ഹൃദയങ്ങളും…! സതാംപ്ടനില്‍ ശനിയാഴ്ച നടന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് പോരാട്ടത്തിനൊടുവില്‍ ട്വിറ്ററില്‍ കണ്ട ഈ വാചകത്തിലുണ്ട്, കളിയുടെ സമഗ്ര ചിത്രം. ഇക്കുറി ലോകകപ്പ് കിരീടം നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നവരുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ള ഒരു ടീമിനെ ഏറ്റവും ദുര്‍ബലമെന്നു കരുതിയ അഫ്ഗാനിസ്ഥാന്‍ വിറപ്പിച്ചുവിട്ടതിന്റെ ഞെട്ടലില്‍ നിന്ന് ഇന്ത്യന്‍ ആരാധകര്‍ ഇനിയും പൂര്‍ണമായി മുക്തരായിട്ടില്ല. അവസാന ഓവറിലെ ഹാട്രിക്കുമായി മുഹമ്മദ് ഷമി രാജകീയമായിത്തന്നെ ഇന്ത്യയെ വിജയതീരണച്ചെങ്കിലും എല്ലാ ലോകകപ്പിലുമായി നേടിയ അമ്പതാം വിജയം അത്ര അയായാസമൊന്നുമായിരുന്നില്ല.

അതിശക്തരായ ഇന്ത്യയ്‌ക്കെതിരെ ഇഞ്ചോടിഞ്ചു പോരുതിയാണ് അഫ്ഗാന്‍ തോല്‍വി സമ്മതിച്ചത്. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കും ലോകകപ്പ് വേദിയിയില്‍ കഴിഞ്ഞ 32 വര്‍ഷത്തിനിടെ പിറക്കുന്ന ആദ്യ ഇന്ത്യന്‍ ഹാട്രിക്കു മായിട്ടും മുഹമ്മദ് ഷമിയുടെ ഹാട്രിക്ക് നേട്ടത്തിനൊപ്പമോ അതിലേറെ ഉച്ചത്തിലോ അഫ്ഗാനിസ്ഥാന്റെ പോരാട്ടവീര്യം ചര്‍ച്ച ചെയ്യുന്നതിലുണ്ട്. അതിന്റെ മഹത്വമത്രയും ഇരുവശത്തേക്കും ചായാന്‍ ഒരു പോലെ സാധ്യതയുണ്ടായിരുന്ന ഈ മത്സരം ഇന്ത്യയുടെ പക്ഷത്തേക്ക് ചായിച്ചത് രണ്ടു പേരാണ്. ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും. ഇവര്‍ക്ക് ഉറച്ച പിന്തുണയുമായി ബാറ്റിങ്ങില്‍ വീരാട് കോലിയും കേദാര്‍ ജാദവും അണിനിരന്നു. ബോളിങ്ങില്‍ യൂസ്വേന്ദ്ര ചാഹലും ഹാര്‍ദിക് പാണ്ഡ്യയും അകമ്പടി സേവിച്ചു.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സാണ് നേടിയത് 2015 ഏപ്രിലിനു ശേഷം ആദ്യം ബാറ്റു ചെയ്ത് 50 ഓവറും ക്രീസില്‍ ചെലവഴിച്ച് ഇന്ത്യ നേടുന്ന ഏറ്റവും ചെറിയ
സ്‌കോര്‍. അനുഭവക്കുറവിന്റെ പ്രശ്‌നങ്ങളെ ക്ഷമയെന്ന മരുന്നുമായി മറികടന്ന അഫ്ഗാന്‍ ഒരുവേള വിജയത്തിന് തൊട്ടടുതൊട്ടടുത്തെത്തിയതാണ്. അവസാന ഓവറുകളില്‍ അനുഭവസമ്പത്തു പൂര്‍ണമായും പുറത്തെടുത്ത ഷമി – ബുമ്ര സഖ്യമാണ് മല്‍സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്.

RANDOM NEWS

Cricket

ധോനിയുടെയും ജഡേജയുടെയും പോരാട്ടം വിഫലം; ഇന്ത്യ ഫൈനല്‍ കാണാതെ പുറത്ത്

മാഞ്ചെസ്റ്റര്‍: ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യയ്ക്ക് 18 റണ്‍സ് തോല്‍വി. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.3 ഓവറില്‍ …