Monday , June 1 2020
Breaking News

ഇരുചക്രവാഹനങ്ങളില്‍ കറങ്ങിയ ആറുപേര്‍ അറസ്റ്റില്‍ ; അഞ്ചു വാഹനങ്ങള്‍ കസ്റ്റഡിയില്‍

കാസര്‍കോട് : നിരോധന സമയത്ത് നഗരത്തില്‍ ഇരുചക്രവാഹനങ്ങളില്‍ കറങ്ങിയ ആറുപേര്‍ അറസ്റ്റില്‍. അഞ്ചു ഇരുചക്രവാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. തളങ്കര ബാങ്കോട്ടെ ജുനൈദ് (22), ചൗക്കിയിലെ അന്‍വര്‍ (20), അബ്ദുല്‍ബിലാല്‍ (32), അണങ്കൂരിലെ ലക്ഷ്മികാന്ത് (42) ബങ്കരകുന്നിലെ ആഷ്ഫ് (34), ആലംപാടിയിലെ മുഹമ്മദ് (52) എന്നിവരെയാണ് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച അഞ്ചു ഇരുചക്ര വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. സാധനങ്ങള്‍ വാങ്ങാനെന്ന് പറഞ്ഞ് പലരും നഗരത്തില്‍ കറങ്ങുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് ശക്തമായ നടപടി തുടങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.

RANDOM NEWS

മാസ്‌ക് ധരിക്കാത്തതിന് പിഴ : ജില്ലയില്‍ ഇതുവരെ കേസെടുത്തത് 3336 പേര്‍ക്കെതിരെ

കാസര്‍കോട് : മാസ്‌ക് ധരിക്കാത്തതിന് കാസര്‍കോട്ട് ഇതുവരെ 3336 പേര്‍ക്കെതിരെ കേസെടുത്ത് പിഴ ചുമത്തി. ശനിയാഴ്ച മാത്രം 188 പേര്‍ക്കെതിരെയാണ് …