Thursday , June 4 2020
Breaking News

ഇറാഖിനെ യുദ്ധക്കളമാക്കരുത്; ഇറാന്റെ മിസൈല്‍ ആക്രമണത്തെ അപലപിച്ച് ഇറാഖ് പ്രസിഡന്റ്

ബാഗ്ദാദ്: ഇറാഖിലെ യുഎസ് സൈനികത്താവളങ്ങള്‍ക്ക് നേരേ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തെ അപലപിച്ച് ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലിഹ്. മേഖലയിലെ അപകടകരമായ നീക്കങ്ങളില്‍ ഭയമുണ്ടെന്നും ഇറാഖ് അതിര്‍ത്തിക്കുള്ളില്‍ ഇറാന്‍ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇറാഖിന്റെ പരമാധികാരത്തിന് മേല്‍ ഇറാന്‍ തുടര്‍ച്ചയായി കടന്നുകയറുന്നതില്‍ എതിര്‍പ്പ് രേഖപ്പെടുത്തുന്നതായും ഇറാഖ് പ്രസിഡന്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. നഇരുവിഭാഗങ്ങളും ഇറാഖിനെ അവരുടെ യുദ്ധക്കളമായി മാറ്റുന്നതിലും അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തി.

യുഎസ് സൈനികത്താവളങ്ങള്‍ ആക്രമിക്കുന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഇറാഖ് പ്രധാനമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇറാന്റെ നടപടിയെ അപലപിച്ച് ഇറാഖ് പ്രസിഡന്റ് രംഗത്തെത്തിയത്. ഇറാന്‍ ഖുദ്‌സ് ഫോഴ്‌സ് തലവന്‍ ഖാസിം സുലൈമാനിയെ വധിച്ചതിന്റെ പ്രതികാരമായാണ് ഇറാഖിലെ യുഎസ് സൈനികതാ വളങ്ങള്‍ക്ക് നേരേ ഇറാന്‍ മിസൈലാക്രമണം നടത്തിയത്. ആക്രമണത്തില്‍ 80 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അവകാശപ്പെട്ടിരുന്നു.
അതേസമയം, ഇന്ത്യന്‍ സമയം ബുധനാഴ്ച രാത്രി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ വിഷയത്തില്‍ പ്രതികരിക്കുന്നുണ്ട്. രാത്രി 9.30 ഓടെയാകും ട്രംപ് ഇറാന്‍ വിഷയത്തില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

RANDOM NEWS

ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ ട്രോളിങ് നിരോധനം

കാസര്‍കോട് : 2020 ലെ ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെയാണെന്ന് ജില്ലാ …