Saturday , August 8 2020
Breaking News

ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി എസ് ജയ്ശങ്കര്‍ സംസാരിച്ചു; സംഘര്‍ഷാവസ്ഥയില്‍ ആശങ്കയറിയിച്ചു

ന്യൂഡല്‍ഹി: യു.എസ്സിനും ഇറാനുമിടയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കവെ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സാരിഫുമായി സംസാരിച്ചു. മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് കടുത്ത ആശങ്കയുണ്ടെന്ന് വിദേശകാര്യമന്ത്രി ഇറാനെ അറിയിച്ചു. ഇറാന്‍ സൈനിക കമാന്‍ഡര്‍ ഖാസി സുലൈമാനി അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്

സ്ഥിതിഗതികള്‍ വളരെ ഗൗരവതരമാണെന്ന് എസ് ജയ്ശങ്കര്‍ ചൂണ്ടിക്കാട്ടി. ആശയവിനിമയം തുടരുമെന്ന് ഇറാന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ വ്യക്തമാക്കി.

RANDOM NEWS

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്കുപതിച്ചു, രണ്ടായി പിളര്‍ന്നു; പൈലറ്റ് അടക്കം 18 പേര്‍ മരിച്ചു

കരിപ്പൂര്‍ : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ തെന്നിമാറി താഴേക്ക് പതിച്ചു. വിമാനം രണ്ടായി പിളര്‍ന്നു. പൈലറ്റ് അടക്കം …