Saturday , January 18 2020
Breaking News

ഇലക്ട്രോണിക്‌സ് സാധനങ്ങളുടെ വിതരണത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതിക്ക് 6മാസം തടവും 15000 രൂപ പിഴയും

കാഞ്ഞങ്ങാട് : ഇലക്ട്രോണിക്‌സ് സാധനങ്ങളുടെ വിതരണത്തിന്റെ മറവില്‍ വ്യാപകമായി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതിയെ കോടതി ആറുമാസം തടവിനും 15000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.
വയനാട് കപ്പാടുമല മുക്കത്തെ ബെന്നി ബേബി(35)യെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 14നാണ് ബേബിയെ ചിറ്റാരിക്കാല്‍ എസ് ഐ കെ പി വിനോദ്കുമാര്‍ അറസ്റ്റ് ചെയ്തത്.

ചിറ്റാരിക്ാലില്‍ യുവാവ് തട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയിപ്പെട്ടിട്ടുണ്ടെന്നും ഇയാളെക്കുറിച്ച് വിവരം അറിയുന്നവര്‍ വിവരം നല്‍കണമെന്നും കാണിച്ച് എസ് ഐ പ്രതിയുടെ ഫോട്ടോ സഹിതം വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് പയ്യന്നൂര്‍ എവറസ്റ്റ് ലോഡ്ജില്‍ വെച്ച് പ്രതി പിടിയിലായത്. കേസില്‍ 20 ദിവസത്തിനകം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതോടെ യുവാവ് ജാമ്യം കിട്ടാതെ റിമാന്റിലായിരുന്നു. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ യുവാവ് തട്ടിപ്പ് നടത്തിയിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഒരു ദിവസം തന്നെ 45000 ത്തിനും 50000 ഇടയില്‍ ഇയാള്‍ അഡ്വാന്‍സ് തുകയായി പിരിച്ചെടുക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. 2000 രൂപമുതല്‍ 3000 രൂപവരെയാണ് അഡ്വാന്‍സ് തുകയായി വാങ്ങിയിരുന്നത്. പഴയ ടിവികളും ഫ്രിഡ്ജുകളും വാഷിംഗ് മെഷിനുകളും തിരിച്ചെടുത്ത് പുതിയത് നല്‍കുമെന്നും ഇയാള്‍ വാഗ്ദാനം നല്‍കിയിരുന്നു.

RANDOM NEWS

അസാധ്യമെന്നു തോന്നിയ പദ്ധതികളാണ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയത് മന്ത്രി

നീലേശ്വരം : നവകേരള മിഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് മികച്ച ജനപിന്തുണയാണ് സര്‍ക്കാറിന് ലഭിക്കുന്നതെന്നും അസാധ്യമെന്നു തോന്നിയ പദ്ധതികളാണ് സംസഥാന സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയതെന്നും …