Thursday , December 12 2019
Breaking News

ഈഡനില്‍ ഇന്ന് പിങ്കിന്റെ ചുംബനം; ഇന്ത്യ-ബംഗ്ലാദേശ് ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റ് ഇന്നുമുതല്‍

കൊല്‍ക്കത്ത: ബാറ്റ്‌സ്മാന്റെ ഓഫ് സ്റ്റമ്പിന് തൊട്ടുപുറത്തുള്ള സ്ഥലത്തെ അനിശ്ചിതത്വത്തിന്റെ ഇടനാഴി എന്ന് വിശേഷിപ്പിക്കാറുണ്ട്. പന്ത് വരുന്നത് ഓഫ്സ്റ്റമ്പിലോ പുറത്തോയെന്ന് മില്ലി സെക്കന്‍ഡുകള്‍ക്കുള്ളില്‍ ബാറ്റ്‌സ്മാന് തീരുമാനിക്കേണ്ടിവരും. ഈ അനിശ്ചിതത്വത്തിന് ആക്കം കൂട്ടുകയാണോ പിങ്ക് ബോള്‍? ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ വാക്കുകള്‍ സൂചനയായി എടുത്താല്‍ അങ്ങനെ കരുതേണ്ടിവരും.

ചരിത്രത്തിലാദ്യമായി ഇന്ത്യയും ബംഗ്ലാദേശും ഒരു ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിന് വെള്ളിയാഴ്ച തുടക്കം കുറിക്കുമ്പോള്‍ പിങ്ക് ബോളിന്റെ സ്വഭാവം എന്താകുമെന്ന ചര്‍ച്ചകളാണെങ്ങും. കോലിയും ബംഗ്ലാദേശ് ക്യാപ്റ്റന്‍ മൊമിനുള്‍ ഹഖും പറയുന്ന ഒരു കാര്യമുണ്ട്, കാത്തിരുന്ന് കാണേണ്ടിവരും. ആ കാത്തിരിപ്പ് വെള്ളിയാഴ്ച ഉച്ചയ്ക്ക് തീരും. ഒരുമണിമുതല്‍ ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ചിന് പിങ്ക് ബോളിന്റെ ചുംബനം ലഭിക്കും

RANDOM NEWS

ഇത്തരത്തിലാണ് ഞങ്ങളുടെ കളിയെങ്കില്‍ അത് കോലിക്കും സെലക്ടര്‍മാര്‍ക്കും തലവേദനയാകും – രോഹിത്

നാഗ്പുര്‍: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിലെ വിജയത്തിന് ബൗളര്‍മാരെ പ്രശംസിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ടീമിന് ഏറ്റവും …