Saturday , January 18 2020
Breaking News

ഉംറ കര്‍മ്മംകഴിഞ്ഞ് നാട്ടിലേക്ക് വരുന്നതിനിടെ തളങ്കര സ്വദേശിനി മദീനയില്‍ മരിച്ചു

തളങ്കര : ഉംറ കര്‍മ്മം കഴിഞ്ഞ് നാട്ടിലേക്ക് വരുന്നതിനായി വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ തളങ്കര സ്വദേശിനി മരിച്ചു. തളങ്കര ഗവ.മുസ്ലിം ഹൈസ്‌കൂളിന് സമീപത്തെ പരേതനായ സൈനുദ്ദിന്റെ ഭാര്യ ഖദീജ (71) ആണ് മരിച്ചത്. മൗലവി ഉംറ ഗ്രൂപ്പിനൊപ്പം രണ്ടാഴ്ചമുമ്പാണ് മക്കയിലേക്ക് പോയത്. കൂടെ സഹോദരിമാരായ സൈനബയും സുഹ്‌റയും ഉണ്ടായിരുന്നു. മക്കയില്‍ ഉംറ കര്‍മ്മം നിര്‍വ്വഹിച്ച് മദീനയില്‍ ചെന്ന് നാട്ടിലേക്ക് മടങ്ങാനായി ജിദ്ദ എയര്‍പോര്‍ട്ടിലേക്ക് എത്തുന്നതിനിടെ ബസില്‍ വെച്ചാണ് മരണം. ജിദ്ദ കെ എം സി സി നേതാക്കള്‍ മയ്യത്ത് പരിപാലനം ഏറ്റെടുത്തു. മദീനയില്‍ ഖബറടക്കും.

മക്കള്‍ : റുഖിയ, സുഹൈല, മുഹമ്മദ് റഫീഖ്. മരുമക്കള്‍ : മുഹമ്മദ് അബൂബക്കര്‍, ആസിയ. സഹോദരന്‍ : സൈനുദ്ദിന്‍.

RANDOM NEWS

വഴക്കിനിടെ നവവധു കുളിമുറിയില്‍ തൂങ്ങി മരിച്ചതിനു പിന്നാലെ നവവരനും ആത്മഹത്യ ചെയ്തു

തളിപ്പറമ്പ് : വഴക്കിനിടെ നവവധു കുളിമുറിയില്‍ തൂങ്ങി മരിച്ചതിനു പിന്നാലെ നവവരനും ആത്മഹത്യ ചെയ്തു. കുറ്റിക്കോല്‍ സ്വദേശി തേരു കുന്നത്ത് …