Saturday , August 8 2020
Breaking News

ഉദുമയില്‍ ബൈക്കിടിച്ച് പരിക്കേറ്റ പൊന്നാനി സ്വദേശി മരിച്ചു

ഉദുമ : ഉദുമ കെ എസ് ടി പി റോഡില്‍ ബൈക്കിടിച്ച് പരിക്കേറ്റ് മംഗ്‌ളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പൊന്നാനി സ്വദേശി മരിച്ചു. പൊന്നാനി ആനപ്പടിയിലെ പരേതരായ ഹൈദ്രോസ്‌കുട്ടി -ആമിന ദമ്പതികളുടെ മകന്‍ അബൂബക്കര്‍ സിദ്ദിഖ് (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴുമണിക്കാണ് അപകടം റോഡ് മുറിച്ചുകടക്കുകയായിരുന്ന സിദ്ദിഖിനെ ബൈക്കിടിക്കുകയായിരുന്നു. ഉദുമയിലും പരിസരങ്ങളിലും വര്‍ഷങ്ങളായി കൂലിവേല ചെയ്തുവരികയായിരുന്നു.

ഭാര്യ : നസീമ. മക്കള്‍ : ഷഹല, ഷഹസാദ്. സഹോദരങ്ങള്‍ : ബീക്കുമ്മ, ഖദീജ, റുഖിയ കൗജ, കൗലത്ത്, ഉമൈബ, സൈനബ, മൈമൂന, ബീരാന്‍, പരേതനായ മരക്കാര്‍.

RANDOM NEWS

സംസ്ഥാനത്ത് 1251 പേര്‍ക്ക് കോവിഡ് : കാസര്‍കോട്ട് 168

തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളിയാഴ്ച 1251 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ …