Thursday , September 24 2020
Breaking News

ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വനിതാ ദന്ത ഡോക്ടറുടെ 25000 രൂപ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍

പയ്യന്നൂര്‍ : പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വനിതാ ദന്ത ഡോക്ടറില്‍ നിന്നും 25000 രൂപ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. കൂത്തുപറമ്പ് കണ്ണവം തൊടിക്കളത്തെ പി വി ഹൗസിലെ പി വി വത്സരാജിനെ (42)യാണ് പയ്യന്നൂര്‍ എസ് ഐ ശ്രീജിത് കോടേരിയുടെ നേതൃത്വത്തില്‍ സാഹസികമായി പിടികൂടിയത്. ഏഴിമല നേവല്‍ അക്കാദമിയിലെ അസി. പ്രൊഫ. എന്‍ പ്രമോദിന്റെ ഭാര്യയും ദന്തല്‍ ഡോക്ടറുമായ ദീപയുടെ 25000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. രാമന്തളി പുന്നക്കടവില്‍ ദന്തല്‍ ക്ലിനിക്ക് തുടങ്ങാന്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങി തരാമെന്ന് പരഞ്ഞാണ് പ്രതി പണം കൈക്കലാക്കിയത്. പിന്നീട് ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തിനെ തുടര്‍ന്നാണ് തട്ടിപ്പിനിരയായതായി മനസ്സിലായത്.പിന്നീട് പയ്യന്നൂര്‍ പോലീസില്‍ പരാതന നല്‍കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ കൂത്തുപറമ്പ് ടൗണില്‍ വെച്ച് സാഹസികമായാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. പൊലീസിനു നേരെ അക്രമണം നടത്തി രക്ഷപ്പെടാന്‍ പ്രതി ശ്രമിച്ചുവെങ്കിലും വിഫലമായി. പ്രതിക്കതിരെ സമാന രീതിയില്‍ ഇരുപതോളം പരാതികല്‍ പയ്യന്നൂര#് പോലീസിന് ലഭിച്ചിട്ടുണ്ട്. നേരത്തെ കൂത്തുപറമ്പില്‍ വിജിലന്‍സ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
.

RANDOM NEWS

ജില്ലയില്‍ 136 പേര്‍ക്ക് കൂടി കോവിഡ്-19 : സമ്പര്‍ക്കത്തിലൂടെ 128 പേര്‍ക്ക് ; 310 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ ബുധനാഴ്ച (സെപ്തംബര്‍ 23) 136 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം ബാധിച്ച …