Saturday , January 25 2020
Breaking News

ഉന്നത വിജയികളെ അനുമോദിച്ചു

ഉദുമ: കോട്ടിക്കുളം ഇസ്‌ലാമിക് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ (കിസ്‌വ)യുടെയും അക്കര ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ മതവിദ്യാഭ്യാസ മേഖലയില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കോട്ടിക്കുളം നൂറുല്‍ ഹുദാ മദ്രസാ ഹാളില്‍ നടന്ന പരിപാടിയില്‍ കോട്ടിക്കുളം റൈഞ്ചിലെ മദ്രസകളില്‍ നിന്നും പൊതുപരീക്ഷയില്‍ ടോപ് പ്ലസ് നേടിയ വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു.
നന്തി ദാറുസലാം അറബിക് കോളജില്‍ നിന്നും രണ്ടാം റാങ്ക് നേടിയ കോട്ടിക്കുളം ദര്‍സ് പൂര്‍വ വിദ്യാര്‍ത്ഥി ഹാഫിസ് മുഹമ്മദ് സിനാന് സ്വീകരണം നല്‍കി. കോട്ടിക്കുളം ഖത്തീബ് അസീസ് അഷ്‌റഫി ഉദ്ഘാടനം ചെയ്തു. കിസ്‌വ പ്രസിഡന്റ് ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. ജംഷീര്‍ കോട്ടിക്കുളം സ്വാഗതം പറഞ്ഞു. അബ്ദുല്‍ അസീസ് അക്കര, ജാബിര്‍ ഹുദവി, അബ്ദുല്‍ ഖാദിര്‍, യു.കെ മുഹമ്മദ് കുഞ്ഞി, ശാഹുല്‍ ദാരിമി, വി.പി മുഹമ്മദ് മൗലവി, യാസിര്‍ വാഫി, ഹാഫിസ് സിനാന്‍ ദാരിമി, റഫീഖ് അങ്കക്കളരി പ്രസംഗിച്ചു.

RANDOM NEWS

വനിതാ ക്മ്മിഷന്‍ അദാലത്തില്‍ 24 പരാതികള്‍ പരിഗണിച്ചു, മൂന്നെണ്ണം തീര്‍പ്പാക്കി

കാസര്‍കോട് : കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിതാ കമ്മീഷന്‍ അദാലത്തില്‍ 24 പരാതികള്‍ പരിഗണിച്ചു. ഇതില്‍ മൂന്നെണ്ണം തീര്‍പ്പാക്കി. …