Thursday , December 12 2019
Breaking News

ഉപ്പളയില്‍ തീവണ്ടി തട്ടി മരിച്ചത് കുണ്ടങ്കരടുക്ക സ്വദേശി

ഉപ്പള : ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം തീവണ്ടി തട്ടി മരിച്ചത് കുമ്പള കുണ്ടങ്കരടുക്കയിലെ മണി എന്ന മനീഷ (20)ണെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഉപ്പള റെയില്‍വേ ട്രാക്കിലാണ് തല പിളര്‍ന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആദ്യം ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. വ്യാഴാഴ്ച രാത്രി ബന്ധുക്കള്‍ കുമ്പള പോലീസ് സ്റ്റേഷനില്‍ കാണാതായതു സംബന്ധിച്ച പരാതി നല്‍കാനെത്തിയപ്പോഴാണ് ഉപ്പളയില്‍ തീവണ്ടി തട്ടി മരിച്ചതായുള്ള സൂചന പോലീസ് അറിയിച്ചത്. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. വസ്ത്രങ്ങള്‍ നോക്കിയാണ് ആളെ തിരിച്ചറിഞ്ഞത്. ഗുരുവപ്പ-ബേവി ദമ്പതികളുടെ മകനാണ്.

RANDOM NEWS

ഇലകള്‍ പറിക്കുന്നതിനിടെ കാല്‍ വഴുതി കുളത്തില്‍ വീണ് യുവാവ് മരിച്ചു

മഞ്ചേശ്വരം : ഇലകള്‍ പറിക്കുന്നതിനിടെ കാല്‍ വഴുതി കുളത്തില്‍ വീണ് കൂലിപണിക്കാരനായ യുവാവ് മരിച്ചു. മിയാപദവ് ബാളിയൂരിലെ പരേതനായ നാരായണന്‍-കല്യാണി …