Wednesday , June 3 2020
Breaking News

എം ഡി എം എ മയക്കുമരുന്നുമായി ഒരാള്‍ അറസ്റ്റില്‍ : ഓടി രക്ഷപ്പെട്ട മണ്ണുകുഴി സ്വദേശിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി

കാസര്‍കോട് : മാരക മയക്കുമരുന്നായ എം ഡി എം യുമായി ഒരാളെ കാസര്‍കോട് എസ് ഐ പി നളിനാക്ഷന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. കാറിലുണ്ടായിരുന്ന മണ്ണുകുഴി സ്വദേശി ഓടിരക്ഷപ്പെട്ടു. മുളിഞ്ച കലന്തര്‍മന്‍ സിലിലെ അബ്ദുല്‍റൗഫി (35)നെയാണ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കടത്താനുപയോഗിച്ച കാര്‍ കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി എരിയാലില്‍ വാഹന പരിശോധനക്കിടയില്‍ അതുവഴി വരികയായിരുന്ന കാര്‍ നിര്‍ത്തി പരിശോധിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മണ്ണുകുഴി സ്വദേശി മുഹമ്മദ് നവാസ് ആണ് കാറില്‍ നിന്നിറങ്ങി ഓടിരക്ഷപ്പെട്ടത്. ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

RANDOM NEWS

സ്‌കൂട്ടറില്‍ 17.28 ലിറ്റര്‍ കടത്തുകയായിരുന്ന കര്‍ണ്ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍

ബന്തടുക്ക : എക്‌സൈസും വനംവകുപ്പും സംയുക്തമായി നടത്തിയ റെയ്ഡില്‍ കര്‍ണാടകമദ്യവുമായി ഒരാളെ അറസ്റ്റുചെയ്തു. ബന്തടുക്ക കക്കച്ചാലിലെ സച്ചിന്‍ (20) ആണ് …