Saturday , April 4 2020
Breaking News

എക്‌സൈസ് സംഘം പിന്തുടരുന്നതിനിടെ ബൈക്ക് മതിലിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

കാസര്‍കോട് : എക്‌സൈസ് സംഘം പിന്തുടരുന്നതിനിടെ ബൈക്ക് മതിലിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബെദ്രടുക്ക രാംനഗര്‍ എസ് സി കോളനിയിലെ കുമാര-ലക്ഷ്മി ദമ്പതികളുടെ മകന്‍ നവീന്‍ (40) ആണ് മരിച്ചത്. ഈ മാസം 9നു രാത്രി ബന്തിയോടിനു സമീപം ചേവാറിലായിരുന്നു സംഭവം. അപകടത്തില്‍പെട്ട ബൈക്കില്‍ നിന്ന് 76 പാക്കറ്റ് കര്‍ണാടക നിര്‍മ്മിത മദ്യം പിടികൂടിയിരുന്നു. സംഭവത്തില്‍ നവീനെതിരെ കുമ്പള എക്‌സൈസ് കേസെടുത്തിരുന്നു. എന്തങ്ങളുടെ ജീപ്പ് കണ്ടപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയ ബൈക്കനാല്‍ ് മതിലില്‍ ഇടിക്കുകയായിരുന്നുവെന്നാണ് എക്‌സൈസ് സംഘം പറയുന്നത്.

ഭാര്യ : ഗീത. മക്കള്‍ : നവ്യ, നവനീത്. നമിത്. സഹോദരങ്ങള്‍ : രത്തന്‍, പ്രമീള, പ്രശാന്തി, രാജരത്‌ന.

RANDOM NEWS

സംസ്ഥാനത്ത് ഒമ്പതുപേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു ; കാസര്‍കോട്ട് ഏഴുപേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 9 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി …