Saturday , February 29 2020
Breaking News

എക്‌സോസ്റ്റ് ഫാന്‍ അടര്‍ത്തി അകത്തുകടന്ന മോഷ്ടാവിനെ പോലീസെത്തി കൈയ്യോടെ പിടികൂടി

കാസര്‍കോട് : കടയുടെ ചുമരില്‍ സ്ഥാപിച്ച എക്‌സോസ്റ്റ് ഫാന്‍ അടര്‍ത്തിമാറ്റി അകത്തു കടന്ന മോഷ്ടാവിനെ പോലീസെത്തി കൈയ്യോടെ പിടികൂടി. നെക്രാജെ ബീട്ടിയടുക്ക ഹൗസില്‍ മുഹമ്മദ് ശിഹാബ് (30) ആണ് വെള്ളിയാഴ്ച രാത്രി പോലീസ് പിടികൂടിയത്. കാസര്‍കോട് പഴയ ബസ് സ്റ്റാന്റിലെ ഹണി ഐസ്‌ക്രീം കൂള്‍ബാറിലാണ് സംഭവം. രാത്രി ആരോ അകത്ത് കടക്കുന്ന ശബ്ദം കേട്ട് തൊട്ടടുത്തുണ്ടായിരുന്നവര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് ഉടനെ സ്ഥലത്തെത്തി കടയുടമയെ വിളിച്ചുവരുത്തി മുറി തുറന്ന് പ്രതിയെ കൈയ്യോടെ പിടികുടുകയായിരുന്നു.നഗരത്തില്‍ മോഷണം പതിവാകുന്നതിനിടെയാണ് യുവാവ് പിടിയിലാകുന്നത്.

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …