Thursday , June 4 2020
Breaking News

എജ്യുഫെസ്റ്റ് 2020 ‘ കെ എം സി സി കരിയര്‍ ശില്‍പശാല ശ്രദ്ദേയമായി

ഷാര്‍ജ: മാറി വരുന്ന തൊലില്‍ സാധ്യതകള്‍ക്ക് വിഭ്യാര്‍ത്ഥികളെ സജ്ജരാക്കാന്‍ അതിനു തന സാങ്കേതിക വിദ്യകള്‍ സ്വയത്തമാക്കാന്‍ അവരെ പ്രാപ്തരാക്കേണ്ടിയിരിക്കുന്നുവെന്ന് ഷാര്‍ജ കെ.എം സി സി സംഘടിപ്പിച്ച കരിയര്‍ ശില്‍പശാലയില്‍ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു .മെഡിക്കല്‍ എഞ്ചിനിയറിംഗ് സങ്കല്‍പത്തില്‍ നിന്നും നമ്മുടെ ചിന്തയെ മാറ്റേണ്ടിയിരിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വ്യാപനം ഭാവിയില്‍ മാന്വല്‍ തൊഴില്‍ സാധ്യതയ്ക്ക് ഭീഷണിയാണ്. കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നതിലുമേറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പും .ഐ ഐ ടി പോലുള്ള സ്ഥാപനങ്ങളില്‍ നിന്നു് പറത്ത് വരുന്ന എഞ്ചിനിയേഴ്ത് തൊഴില്‍ മാര്‍ക്കറ്റിം ഇപ്പോഴും മൂല്യമുണ്ട് .പ്ലസ് റ്റു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഒട്ടനവധി കോഴ്‌സുകളും സ്ഥാപനങ്ങളും ശില്‍പശാലയില്‍ പരിചയപ്പെടുത്തി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ വിപുല്‍ ഉല്‍ഘാടനം ചെയ്തു. ജീവകാരുണ്യ സാമൂഹിക മേഖലയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്നതോടൊപ്പം ഇത്തരം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ കൂടി സജീവമായി ഇടപെടുന്നത് സന്തോഷകരമാണെന്ന് സി. ജി പറഞ്ഞു, . കെ.എം.സി.സി ആക്റ്റി പ്രസി ഡണ്ട് അബ്ദുറഹിമാന്‍ മാസ്റ്റര്‍ അദ്ധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ചക്കനാത്ത്,നിസാര്‍ തളങ്കര,അബ്ദുള്ള മലച്ചേരി എന്നിവര്‍ സംസാരിച്ചു.ഡോ.സംഗീത് ഇബ്രാഹിം,ആദിത്യന്‍ രാജേഷ്,ഹനൂന അബ്ദുല്‍ റഷീദ്,പ്രശാന്ത് നാരായണ്‍,സുനീഷ്,ക്രിസ് ജേക്കബ്,താഹിര്‍ അഹമ്മദ്എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.പ്രാഗ്രാം കോ .ഓര്‍ഡിനേറ്റര്‍ വഹാബ് നാട്ടിക സ്വാഗതം പറഞ്ഞു.
എജു ഫെസ്റ്റ് സബ് കമ്മിറ്റിയംഗങ്ങളായ abdul vahab മുസ്തഫ മുട്ടുങ്ങല്‍ ,അഷ്‌റഫ് .പറത്തക്കാട് ,സുബൈര്‍ പള്ളിക്കാല്‍ ,മുഹമ്മദ് മാട്ടുമ്മല്‍ ,അലി വടയം നേതൃത്വം നല്‍കി.

RANDOM NEWS

യു എ ഇ കെ എം സി സി കേന്ദ്ര സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട നിസാര്‍ തളങ്കരയെ അനുമോദിച്ചു

ദുബൈ: : യൂ എ ഇ കെ എം സി സി കേന്ദ്ര ജനറല്‍ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട കാസര്‍കോട് …