Saturday , October 31 2020
Breaking News

എട്ടുമാസം ഗര്‍ഭിണിയായ യുവതി കുഴഞ്ഞു വീണു മരിച്ചു: നാടിനെ കണ്ണീരിലാഴ്ത്തി

കാഞ്ഞങ്ങാട് : എട്ടുമാസം ഗര്‍ഭിണിയായ യുവതി കുഴഞ്ഞു വീണു മരിച്ചു. വെള്ളരിക്കുണ്ട് പരപ്പച്ചാല്‍ റേഷന്‍കടയ്ക്ക് സമീപത്തെ പ്രവാസിയായ ഖാലിദിന്റെ ഭാര്യ ഹസീന (34)യാണ് തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചത്. ആശുപത്രിയില്‍ പോകാനുള്ള സൗകര്യത്തിനായി ബല്ലാ ബീച്ചില്‍ താമസിക്കുന്ന സഹോദരന്‍ ഷമീറിന്റെ വീട്ടിലായിരുന്നു ഹസീന. ഇവിടെ വെച്ച് തിങ്കളാഴ്ച പുലര്‍ച്ചെ കുഴഞ്ഞു വീണ ഹസീനയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്നു ദിവസം മുമ്പാണ് ഹസീന സഹോദരന്റെ വീട്ടില്‍ എത്തിയത്. പരപ്പ താടന്‍ ചാലിലെ പരേതനായ അബ്ദുല്ലയുടെയും ഫാത്തിമയുടെയും മകളാണ്. മക്കള്‍ : ഷബാദ് (ഏഴാംക്ലാസ് വിദ്യാര്‍ത്ഥി), ഷഫാ ഫാത്തിമ (ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍ : ,ഷെബീന, യൂനസ്, ഷമീര്‍, ഹസീനയുടെ മരണവിവരമറിഞ്ഞ് ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

RANDOM NEWS

സംസ്ഥാനത്ത് 6638 പേര്‍ക്ക് കൂടി കോവിഡ് : 7828 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളിയാഴ്ച 6638 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, …