Tuesday , August 11 2020
Breaking News

എന്‍.ഐ.എ. വാഹനത്തിന്റെ ടയര്‍ പഞ്ചറായി; സ്വപ്‌നയെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി

പാലക്കാട്: ബെംഗളൂരുവില്‍നിന്ന് സ്വപ്ന സുരേഷുമായി യാത്രതിരിച്ച എന്‍.ഐ.എ. വാഹനത്തിന്റെ ടയര്‍ പഞ്ചറായി. ദേശീയപാതയില്‍ പാലക്കാട് ആലത്തൂര്‍ പിന്നിട്ടതിന് പിന്നാലെയാണ് വാഹനത്തിന്റെ ടയര്‍ പഞ്ചറായി അല്പസമയം യാത്ര തടസപ്പെട്ടത്. തുടര്‍ന്ന് സ്വപ്നയെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി യാത്ര പുനരാരംഭിച്ചു.

സന്ദീപ് നായരുമായി വന്നിരുന്ന വാഹനത്തിലേക്കാണ് സ്വപ്നയെ മാറ്റിയത്. എന്നാല്‍ അല്പദൂരം പിന്നിട്ടതിന് ശേഷം ഈ വാഹനം വീണ്ടും ദേശീയപാതയില്‍ നിര്‍ത്തിയിട്ടു. യാത്രയിലെ ആശയക്കുഴപ്പം പരിഹരിച്ച ശേഷമാണ് പിന്നീട് യാത്ര തുടര്‍ന്നത്.

മുഖംമറച്ചാണ് സ്വപ്ന വാഹനത്തിലുണ്ടായിരുന്നത്. മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ ഇവരോട് പ്രതികരണം തേടിയെങ്കിലും മറുപടിയൊന്നും പറഞ്ഞില്ല. വളരെ വേഗത്തിലാണ് സ്വപ്നയെ ഉദ്യോഗസ്ഥര്‍ പുതിയ വാഹനത്തിലേക്ക് മാറ്റി യാത്ര തുടര്‍ന്നത്.

രാവിലെ 11.15 ഓടെയാണ് ബെംഗളൂരുവില്‍നിന്നുള്ള എന്‍.ഐ.എ. സംഘം പ്രതികളുമായി വാളയാര്‍ അതിര്‍ത്തി കടന്നത്. കേരളത്തിലേക്ക് പ്രവേശിച്ച വാഹനവ്യൂഹത്തിന് അതിര്‍ത്തി മുതല്‍ കേരള പോലീസിന്റെ അകമ്പടിയുമുണ്ട്. പ്രതികളെ കൊണ്ടുവരുമെന്ന വിവരമറിഞ്ഞ് ഏതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ എത്തിയിരുന്നു. എന്‍.ഐ.എ സംഘത്തിന് അഭിവാദ്യമര്‍പ്പിച്ചുള്ള പ്ലക്കാര്‍ഡുകളുമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്.

ഉച്ചയോടെ എന്‍.ഐ.എ. സംഘം കൊച്ചിയിലെത്തും. ശേഷം ഇരുവരെയും എന്‍.ഐ.എ.യും കസ്റ്റംസും വിശദമായി ചോദ്യംചെയ്യും. പ്രതികളെ ആദ്യം കൊച്ചിയിലെ എന്‍.ഐ.എ. കേന്ദ്രത്തിലാകും എത്തിക്കുക. അതിനുശേഷം എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കും.

RANDOM NEWS

നഗ്‌നശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച കേസ്; രഹ്ന ഫാത്തിമ കീഴടങ്ങി

കൊച്ചി: കുട്ടികളെക്കൊണ്ട് നഗ്‌ന ശരീരത്തില്‍ ചിത്രം വരപ്പിച്ച കേസില്‍ രഹ്ന ഫാത്തിമ അറസ്റ്റില്‍. രഹ്ന ഫാത്തിമയുടെ നടപടി കുട്ടികളെ ഉപയോഗിച്ചുള്ള …